Peeping Tom
പീപ്പിംഗ് ടോം (1960)

എംസോൺ റിലീസ് – 1801

IMDb

7.6/10

Movie

N/A

മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ സ്വകാര്യ സ്റ്റുഡിയോയിൽ പ്ലേ ചെയ്ത് കാണുക.
മാർക്ക് താമസിക്കുന്ന അതേ കെട്ടിടത്തിലെ വാടകക്കാരിയായ 21കാരി അയാളുമായി നടക്കുന്നു. മാർക്കിന്റെ സ്റ്റുഡിയോ കാണാൻ അവൾക്ക് അവസരം ലഭിക്കുന്നു. അവിടെ അവൾ കാണുന്നത് വിചിത്രമായ കാഴ്ചകളാണ്. മാർക്കിന്റെ ബാല്യകാലം. മനുഷ്യന്റെ മുഖഭാവവും പ്രതികരണങ്ങളും ഒപ്പിയെടുക്കുന്ന ശീലം അയാളിൽ എങ്ങിനെ വന്നെന്ന് അവൾ അവിടെ കാണുന്നു. അപ്പോഴേക്കും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നു.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ‘സൈക്കോ’ എന്ന എന്ന വിഖ്യാത സിനിമ ഇറങ്ങിയ അതേ വർഷമാണ് പീപ്പിംഗ് ടോം ഇറങ്ങുന്നത്. ഇരു ചിത്രങ്ങളും മനശാസ്ത്ര വിഭാഗത്തിൽ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു.