Primal Fear
പ്രൈമല്‍ ഫിയര്‍ (1996)

എംസോൺ റിലീസ് – 3476

ഷിക്കാഗോയിലെ പ്രമുഖനായ അഭിഭാഷകനാണ് മാർട്ടിൻ വെയ്ൽ. മാധ്യമങ്ങളിൽ മുഖം വരാൻ താൽപര്യമുള്ള അദ്ദേഹം, വിവാദമായ കേസുകളിൽ പ്രതികളുടെ അഭിഭാഷകനായാണ് പേരെടുത്തത്. കുറ്റവാളികൾക്കു വേണ്ടി വാദിക്കുന്നയാൾ എന്ന പേര് അദ്ദേഹം കാര്യമാക്കുന്നില്ല.

അങ്ങനെയിരിക്കെ നാട്ടിൽ പ്രമുഖനായ ഒരു വ്യക്തി കൊല്ലപ്പെടുന്നു. കേസിൽ പിടിയിലാകുന്നത് ഒരു 19കാരനാണ്. വലിയ വിവാദമായ കേസായതിനാൽ മാർട്ടിൻ വെയ്ൽ കൂടുതലൊന്നും ആലോചിക്കാതെ, പ്രതിഫലം പോലും വേണ്ടെന്നു വെച്ച് പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം.

റിച്ചർഡ് ഗീർ, എഡ്വേർഡ് നോർട്ടൻ, ലോറ ലിനി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.