Ramayana: The Legend of Prince Rama
രാമായണ: ദ ലെജന്‍ഡ് ഓഫ് പ്രിന്‍സ് രാമ (1993)

എംസോൺ റിലീസ് – 3475

Subtitle

1474 Downloads

IMDb

9.1/10

രാമായണമെന്ന മഹാ ഇതിഹാസത്തെ അവലംബിച്ചുകൊണ്ട് ഇന്ത്യയിലെയും ജപ്പാനിലെയും കലാകാരന്മാർ സംയുക്തമായി നിർമ്മിച്ച അനിമെ ഫിലിമാണ് ‘രാമായണ: ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ’. രാമചരിതമറിഞ്ഞ യുഗോ സാക്കോ എന്ന ജാപ്പനീസ് സംവിധായകൻ അക്കഥ അനിമേഷനാക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ, ഇന്ത്യൻ അനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന രാം മോഹന്റെ നേതൃത്വത്തിൽ ഭാരതം ഈ സിനിമ പൂർത്തിയാക്കാനുള്ള സഹായഹസ്തങ്ങൾ നീട്ടി.

IFFI ഇരുപത്തിനാലാം പതിപ്പിൽ ഇന്ത്യയിലാദ്യമായി ചിത്രം
പ്രദർശിപ്പിക്കുകയുണ്ടായി. പിന്നീട്, നീണ്ട 32 വർഷങ്ങൾക്കുശേഷം, പുതുതായി മൂന്നോളം പ്രാദേശികഭാഷകളിലേക്കുകൂടി ഡബ്ബ് ചെയ്ത്, 4K റീമാസ്റ്ററിങ്ങിനു വിധേയമാക്കിക്കൊണ്ട് 2025, ജനുവരി 24ന് ഇന്ത്യൻ തീയറ്ററുകളിലെത്തി. അതിനിടെ, കാർട്ടൂൺ നെറ്റ്‌വർക്ക്, പോഗോപോലുള്ള ടെലിവിഷൻ ചാനലുകളിൽ ബ്രോഡ്കാസ്റ്റ് ചെയ്ത സിനിമ കുട്ടികളുടെയും മുതിർന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രാമായണത്തിന്റെ പലതരത്തിലുള്ള അനേകം ദൃശ്യാവിഷ്കാരങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും അവകാശപ്പെടാൻ കഴിയാത്തൊരു സവിശേഷമായ സൗന്ദര്യം ഈ അനിമെക്കുണ്ട്. സംസ്കൃതത്തിലുള്ള മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.