Rental Family
റെന്റൽ ഫാമിലി (2025)

എംസോൺ റിലീസ് – 3643

ആധുനിക ടോക്കിയോയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു അമേരിക്കക്കാരൻ നടന്റെ (ബ്രണ്ടൻ ഫ്രേസർ) കഥയാണ് പറയുന്നത്. അപരിചിതർക്ക് വേണ്ടി പ്രിയപ്പെട്ടവരുടെ പകരക്കാരായി വേഷമിടുന്ന അഭിനേതാക്കളെ സപ്ലൈ ചെയ്യന്ന ‘റെന്റൽ ഫാമിലി’ എന്ന കമ്പനിയിൽ അയാൾക്ക് വിചിത്രമായ ഒരു ജോലി ലഭിക്കുന്നു.

തന്റെ ക്ലയന്റുകളുടെ ജീവിതങ്ങളിൽ മുഴുകുന്നതോടെ, അഭിനയവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ അദ്ദേഹം വളർത്തിയെടുക്കാൻ തുടങ്ങുന്നു. തന്റെ ജോലിയുടെ ധാർമ്മിക സങ്കീർണ്ണതകളെ അഭിമുഖീകരിക്കുന്നതിലൂടെ, ജീവിതത്തിന്റെ ലക്ഷ്യവും ചേക്കേറാനുള്ള ഒരിടവും മനുഷ്യബന്ധങ്ങളുടെ നിശബ്ദ സൗന്ദര്യവും അദ്ദേഹം വീണ്ടും കണ്ടെത്തുന്നു.