Searching
സെർച്ചിങ് (2018)

എംസോൺ റിലീസ് – 2414

Subtitle

6841 Downloads

IMDb

7.6/10

അനീഷ് ചഗന്തി സംവിധാനം ചെയത് 2018-ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ സിനിമ, പല പല ഡെസ്ക്ടോപ്പിലൂടെയും, മൊബൈലുകളുടെയും, സ്‌ക്രീനിലൂടെയും, പണ്ട് റെക്കോർഡ് ചെയ്തു വെച്ച വീഡിയോകളിലൂടെയും, സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന മൾട്ടീമീഡിയ ഫയലുകളിലൂടെയും, CCTV ഫുറ്റേജുകളിലൂടെയുമാണ് മുഴുവൻ കഥയും കാണികളിലേക്ക് എത്തിക്കുന്നത്.

ഭാര്യയുടെ അകാല മരണത്തെ തുടർന്ന് തന്റെ മകൾ മാർഗോയുമായി ജീവിക്കുകയാണ് ഡേവിഡ് കിം. ഒരു ദിവസം അപ്രതീക്ഷിതമായി അയാളുടെ മകളെ കാണാതാവുന്നു. പോലീസ് കേസ് അന്വേഷണം ഏറ്റെടുക്കുന്നോടൊപ്പം അവരെ സഹായിക്കാനായി തന്നാലാകുന്ന വിധം കിമ്മും പരിശ്രമിക്കുന്നു.
മകളുടെ ലാപ്‌ടോപ്പിലൂടെ അവളുടെ ഡിജിറ്റൽ ഫുട്പ്രിന്റുകൾ തേടി ഇറങ്ങുന്ന കിം, കഥയെ വേറൊരു തലത്തിൽ എത്തിക്കുന്നു. പിന്നീട് സംഭവിക്കുന്ന ഓരോ വഴിത്തിരിവുകളും വളരെ എൻഗേജിങ് ആയി കഥയെ മുൻപോട്ട് കൊണ്ടുപോകുന്നു.