Sex Education Season 2
സെക്സ് എഡ്യുക്കേഷൻ സീസൺ 2 (2020)

എംസോൺ റിലീസ് – 2757

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Eleven Film
പരിഭാഷ: ശരത് മേനോൻ
ജോണർ: കോമഡി, ഡ്രാമ

നെറ്റ്ഫ്ലിക്സിലെ സൂപ്പർ ഹിറ്റ്‌ സീരീസായ സെക്സ്‌ എഡ്യുക്കേഷന്റെ രണ്ടാം സീസണാണിത്.
രണ്ടാം സീസണിൽ, ഓട്ടിസ്‌ സെക്സ്‌ ക്ലിനിക്ക്‌ നടത്തുന്ന സ്കൂളിലേക്ക്‌ സെക്സ്‌ തെറാപ്പിസ്റ്റ്‌ ആയ അമ്മ ജീൻ മിൽബേർൺ കടന്ന് വരുന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്. ഓട്ടിസ്‌-മേവ്‌-ഓല എന്നിവരുടെ തൃകോണ പ്രണയവും മറ്റ്‌ കൗമാരക്കാരുടെ ലൈംഗിക പ്രശ്നങ്ങളും ഈ സീരീസിൽ ഹാസ്യാത്മകമായി വരച്ച്‌ കാട്ടുന്നു. സെക്സ്‌ എഡ്യുക്കേഷൻ ഒരു ഇറോട്ടിക്ക്‌ സീരീസ്‌ അല്ല. മറിച്ച്‌ കൗമാര പ്രായക്കാരുടെ ലൈംഗിക വിഹ്വലതകളും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളേയും എങ്ങനെ തരണം ചെയ്യണം എന്ന് പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകം തന്നെയാണ്.

ഹാസ്യ പ്രധാനമായ ഈ അഡൽറ്റ്‌ കോമഡി സീരീസിൽ അശ്ലീല സംഭാഷണങ്ങളും ദ്വയാർത്ഥ തമാശകളും ഒഴിച്ച്‌ കൂട്ടാനാവാത്തതാണ്. അതിനാൽ സദാചാര മുൻ വിധികൾ ഇല്ലാതെ മാത്രം ഈ സീരീസ്‌ കാണുക