• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Shadow and Bone Season 2 / ഷാഡോ ആൻഡ് ബോൺ സീസൺ 2 (2023)

May 10, 2023 by Vishnu

എംസോൺ റിലീസ് – 3186

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണം21 Laps Entertainment
പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,
ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക്
ജോണർആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

7.6/10

Download

ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ”

ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന നൂറ്റാണ്ടുകൾക്കുമുമ്പ് സൃഷ്ടിക്കപ്പെട്ട ഒരു ഫോൾഡ് ഉണ്ട്. ബ്ലാക്ക് ഹെറിറ്റിക് എന്ന ഡാർക്ക്‌ലിങ് ഉണ്ടാക്കിയ ഇരുട്ടും ഭീകരജീവികളാലും നിറഞ്ഞ സ്ഥലമാണ് ഫോൾഡ്. ഇതിനെ ചുറ്റിപ്പറ്റിയാണ് സീരീസ് മുന്നോട്ടുപോകുന്നത്.

കിഴക്കൻ റാവ്കയിൽ നിന്ന് പടിഞ്ഞാറോട്ട് പോകണമെങ്കിലും, തിരിച്ചു വരണമെങ്കിലും ഈ ഫോൾഡ് കടക്കുകയല്ലാതെ മാർഗ്ഗമില്ല. അതിനെ ചുറ്റി പോകാനാണെങ്കിൽ വടക്ക് ഗ്രീഷകളെ വേട്ടയാടുന്ന ഫിയഡൻ ഡ്രുസ്സ്കെല്ലകളും തെക്കുഭാഗത്ത് പർവ്വതങ്ങളുമാണ്. രാജ്യത്തിന്റെ ഇരു ഭാഗങ്ങളും തമ്മിലുള്ള ഈ തടസ്സം തകർക്കാനായി സൂര്യനെ ആവാഹിക്കാൻ കഴിയുന്ന ഒരു സൺ സമ്മനർ വരണം. എങ്കിൽ മാത്രമേ അതിനൊരു അന്ത്യം കുറിക്കാനും രാജ്യത്തെ ഒന്നിപ്പിക്കാനും കഴിയൂ. എന്നാൽ അതൊരു ഐതിഹ്യം മാത്രമാണ് എന്നായിരുന്നു ചിലരുടെ വാദം. പക്ഷേ അവർ അങ്ങനെ ഒരാളെ കണ്ടെത്തുന്നു. ഇതറിഞ്ഞ ഡ്രുസ്സ്കെല്ലകൾ സൺ സമ്മനറെ കൊല്ലാനും മറ്റു കുറച്ച് കള്ളന്മാർ സമ്മനറെ തട്ടിക്കൊണ്ട് വരാനും പദ്ധതിയിടുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സീരീസ് പറഞ്ഞുപോകുന്നത്.

പ്രശസ്ത നോവലിസ്റ്റായ ലെയ് ബാർഡുഗോയുടെ “ഷാഡോ ആൻഡ് ബോൺ” എന്ന ട്രയോളജിയും, “സിക്സ് ഓഫ് ക്രൗസ്” എന്ന ഡുവോളജിയും അടിസ്ഥാനമാക്കിയാണ് സീരീസ് നിർമ്മിച്ചിക്കുന്നത്. സീരീസിലെ സാങ്കൽപ്പിക ലോകത്ത് മാജിക് ഉപയോഗിക്കാൻ കഴിവുള്ള ഗ്രീഷ വിഭാഗമാണ്, കോർപറാൽക്കി, ഇതറിയാൽക്കി, മെറ്റീരിയാൽക്കി. വലിയൊരു വേൾഡ് ബിൽഡിങ് ഉള്ള സിരീസ് വളരെ ഹൈപ്പർ സ്പീഡിലാണ് മുന്നോട്ടു പോകുന്നത്. തിരക്കഥാ രചയിതാവായ “എറിക് ഹെയ്സററാണ്” സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Adventure, Drama, English, Web Series Tagged: Arun Ashokan, Fahad Abdul Majeed, Ji Chang-wook, Jithin Jacob Koshy

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]