• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Game of Thrones – Season 1 / ഗെയിം ഓഫ് ത്രോണ്‍സ് – സീസണ്‍ 1 (2011)

October 16, 2017 by Asha

എം-സോണ്‍ റിലീസ് – 509

പോസ്റ്റര്‍: നിയാസ് അഹ്മദ്
ഭാഷഇംഗ്ലീഷ്
സംവിധാനംഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്
ജോണർആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ

9.3/10

Download

2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ ലോകമെമ്പാടും ഇതൊരു തരംഗമായിം മാറുകയും ഈ കേരളക്കരയിലടക്കം ഇതിന് ആരാധകവൃന്ദങ്ങൾ വരെ ഉണ്ടാകുകയും ചെയ്തിരിക്കുന്നു.

സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം പ്ലോട്ട്. എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.

ഉദ്യോഗജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതികവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, സീൻ ബീൻ, എമില ക്ലാർക്ക്, കാറ്റ് ഹാരിങ്ങ്ടൺ, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Adventure, Drama, English, Web Series Tagged: Fahad Abdul Majeed

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]