എംസോൺ റിലീസ് – 2204 ഭാഷ നോര്‍വീജിയന്‍ സംവിധാനം Bjørn Erik Pihlmann Sørensen പരിഭാഷ അഷ്കർ ഹൈദർ ജോണർ ഷോര്‍ട്ട്, ഡ്രാമ 6.4/10 വേനൽക്കാലത്തെ ചൂടേറിയ ഒരു ദിവസത്തിൽ നടക്കുന്നൊരു സംഭവമാണ് ഈ കൊച്ചു സിനിമയുടെ ഇതിവൃത്തം. അച്ഛനും അമ്മയും ഒരു ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ, സോഫിയ്ക്ക്, മനസ്സില്ല മനസ്സോടെ അവളുടെ കൊച്ചു അനിയനായ മാഡ്സിനെ നോക്കേണ്ടതായി വരുന്നു. അവർ ഒരു പൂളിൽ കുളിക്കാൻ പോയി. അവിടെവെച്ച് 2 ആൺ കുട്ടികളെ […]
Mimosas / മിമോസാസ് (2016)
എംസോൺ റിലീസ് – 3454 ഭാഷ അറബിക് സംവിധാനം Óliver Laxe പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ അഡ്വഞ്ചർ, ഡ്രാമ, വെസ്റ്റേൺ 6.2/10 ഒലിവര്‍ ലാഷെയും സാൻ്റിയാഗോ ഫിളോലും(Santiago Fillol) ചേര്‍ന്ന് രചന നിര്‍വഹിച്ച് ഒലിവര്‍ ലാഷെ (Oliver Laxe) സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമോസാസ്. മരണാസന്നനായ ഷെയ്ഖിൻ്റെ ആഗ്രഹമാണ് സിജിൽമാസയിൽ അടക്കം ചെയ്യണമെന്നത്. ഇതിനായി അദ്ദേഹത്തിൻ്റെ ഭാര്യ ഒരു സംഘം ആളുകളെ നിയമിക്കുന്നു. അവരുമായി സിജിൽമാസയിലേക്ക് പുറപ്പെടുന്നു. യാത്രാമദ്ധ്യേ ഷെയ്ഖ് മരണപ്പെടുന്നു. […]
O Brother, Where Art Thou? / ഓ ബ്രദർ, വേർ ആർട്ട് തൗ? (2000)
എംസോൺ റിലീസ് – 3452 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen , Ethan Coen പരിഭാഷ അരുണ്‍കുമാര്‍ വി.ആര്. ജോണർ കോമഡി, ക്രൈം, ഡ്രാമ 7.7/10 ഹോമറിന്റെ ‘ഒഡീസി’-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നർമ്മ രൂപത്തിൽ കോയൻ ബ്രദേഴ്സ് സംവിധാനം ചെയ്ത സിനിമയാണ് “ഓ ബ്രദർ, വേർ ആർട്ട് ദൗ?” . ജയിൽ ചാടി, ഒളിച്ചുവച്ചിരിക്കുന്ന നിധി എടുക്കാൻ പോകുന്ന മൂന്ന് കുറ്റവാളികളായ യുലിസസ് എവററ്റ് മക്ഗിൽ (ജോർജ് ക്ലൂണി), ഡെൽമർ […]
Jojo Rabbit / ജോജോ റാബിറ്റ് (2019)
എംസോൺ റിലീസ് – 1523 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ അജിത് ടോം ജോണർ കോമഡി, ഡ്രാമ, വാര് 7.9/10 ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബ്ബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ […]
Shark: The Beginning / ഷാർക്ക്: ദ ബിഗിനിങ്ങ് (2021)
എംസോൺ റിലീസ് – 3450 ഭാഷ കൊറിയന്‍ സംവിധാനം Johnny Chae പരിഭാഷ സജിത്ത് ടി. എസ്, അരവിന്ദ് കുമാർ ജോണർ ആക്ഷൻ, ഡ്രാമ 6.8/10 സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ചാ വൂ സൊളിൻ്റെ ഹൈസ്കൂളിലേക്ക് ബോക്സറായ മറ്റൊരു വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നു. അവനെ കണ്ട ചാ വൂ സൊൾ അക്ഷരാർഥത്തിൽ ഞെട്ടി, കാരണം ദുർബലനായ തന്നെ മിഡിൽ സ്കൂൾ പഠനകാലത്ത് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ച് സ്കൂൾ ബുള്ളിയിങിന് ഇരയാക്കിയ സോക് ചാനായിരുന്നു ആ പുതിയ വിദ്യാർത്ഥി. ഇവിടെയും […]
Snow is on the Sea / സ്നോ ഈസ് ഓണ്‍ ദ സീ (2015)
എംസോൺ റിലീസ് – 3449 ഭാഷ കൊറിയന്‍ സംവിധാനം Jeong-kwon Kim പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാന്‍സ് 6.7/10 Babo: Miracle Of Giving Fools, Ditto എന്നീ ചിത്രങ്ങളുടെ സംവിധായകനായ കിം ജോങ്-ക്വോനിന്റെ സംവിധാനത്തിൽ Park Hae-Jin, Lee Young-Ah എന്നിവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് Snow Is On The Sea. പെർഫ്യൂമറായ സോൻ-മി ബോയ്ഫ്രണ്ടുമായി പിരിഞ്ഞതിന്റെ വിഷമത്തിൽ, വെള്ളമടിച്ച് നദി തീരത്ത് ഇരിക്കുകയാണ്. തൊട്ടപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന […]
One Hour Photo / വൺ അവർ ഫോട്ടോ (2002)
എംസോൺ റിലീസ് – 1164 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Romanek പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ത്രില്ലർ 6.8/10 റോബിൻ വില്യംസിൻ്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് ‘വൺ അവർ ഫോട്ടോ‘. നഗരത്തിലെ വൺ അവർ ഫോട്ടോ ലാബിലെ ഫോട്ടോ ടെക്നീഷ്യനാണ് സൈ പാരിഷ്. കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, ഒറ്റപ്പെട്ട ജീവിതമാണ് അയാൾ നയിക്കുന്നത്. എങ്കിലും ജോലിയോടുള്ള ആത്മാർഥതയിൽ ഒട്ടും കുറവില്ല. ലാബിലെത്തുന്ന ഓരോ ഫിലിമും സ്വന്തം ഫോട്ടോ പോലെ ശ്രദ്ധയോടെയാണ് പ്രോസസ് […]
Angst / ആങ്സ്റ്റ് (1983)
എംസോൺ റിലീസ് – 1391 ഭാഷ ജർമൻ സംവിധാനം Gerald Kargl പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.2/10 “ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്. ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ […]