• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Adventure

Onward / ഓൺവാർഡ് (2020)

March 29, 2023 by Vishnu

എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്‌ടപ്പെടും. […]

Avatar: The Way of Water / അവതാർ: ദ വേ ഓഫ് വാട്ടർ (2022)

March 27, 2023 by Vishnu

എംസോൺ റിലീസ് – 3167 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.8/10 2009-ൽ സാക്ഷാൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ: ദ വേ ഓഫ് വാട്ടർ. കേണൽ മൈൽസ് ക്വാറിച്ചിനെ വകവരുത്തി, അയാളുടെ നേതൃത്വത്തിലുള്ള പട്ടാള സൈന്യത്തെ പാൻഡോറയിൽനിന്ന് തുരത്തിയോടിക്കുന്നതോടെയാണ് അവതാർ ആദ്യ ഭാഗം അവസാനിച്ചത്. തങ്ങളുടെ മണ്ണും നിലനില്‍പ്പും പൊരുതി […]

Pathaan / പഠാൻ (2023)

March 26, 2023 by Vishnu

എംസോൺ റിലീസ് – 3166 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.2/10 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് “പഠാൻ“. യുണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ വാർ (2019) സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്. നാല് വർഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. കാശ്മീരിന്റെ പ്രത്യേക […]

Ek Tha Tiger / എക് ഥാ ടൈഗർ (2012)

March 24, 2023 by Vishnu

എംസോൺ റിലീസ് – 3165 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, റൊമാൻസ് 5.5/10 യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.അങ്ങനെയിരിക്കെ […]

Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11

March 16, 2023 by Vishnu

എംസോൺ റിലീസ് – 3160 The Boy, the Mole, the Fox and the Horse / ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ് (2022) ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Baynton & Charlie Mackesy പരിഭാഷ ജീ ചാങ് വൂക്ക് ജോണർ അഡ്വഞ്ചർ, അനിമേഷന്‍ & ഷോർട് 7.8/10 വീടു തേടി നടക്കുകയാണ് ഒരു ആൺകുട്ടി. ഒരുപാട് ചോദ്യങ്ങളുണ്ട് അവൻ്റെ മനസ്സിൽ. യാത്രക്കിടയിൽ അപ്രതീക്ഷിതമായി അവന് കൂട്ട് കിട്ടുന്നതോ? എപ്പോഴും കേക്കിന്റെ […]

Black Adam / ബ്ലാക്ക് ആഡം (2022)

March 15, 2023 by Vishnu

എംസോൺ റിലീസ് – 3159 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ വിഷ് ആസാദ് & അഖിൽ ജോബി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.3/10 അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഖാണ്ഡാക് അഖ്-റ്റോണ്‍ രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം പൈശാചിക ശക്തികളാല്‍ സബ്ബാക്കിന്റെ കിരീടം നിര്‍മ്മിക്കുന്നു. ദുര്‍ഭരണത്തില്‍ വശം കെട്ട മാന്ത്രികര്‍ ഷസാമിന്റെ ശക്തികളാല്‍ ടെത്ത് ആഡം എന്ന ചാമ്പ്യനെ സൃഷ്ടിയ്ക്കുന്നു. തുടര്‍ന്ന് ടെത്ത് ആഡം അഖ്-റ്റോണ്‍ രാജാവിനെ കൊന്നിട്ട് കാലയവനികയില്‍ മറയുന്നു. ഇന്നത്തെ […]

Ponyo / പൊന്യോ (2008)

February 26, 2023 by Vishnu

എംസോൺ റിലീസ് – 3151 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ഷംനജ് ഇ. പി. ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.6/10 ജാപ്പനീസ് ആനിമേഷൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സ്പിരിറ്റഡ്‌ എവേ (2001) എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹയാവോ മിയസാക്കി Studio Ghibli യുടെ പ്രൊഡക്ഷനിൽ പുറത്തിറക്കിയ ഏട്ടാമത്തെ ചിത്രമാണ് പൊന്യോ (ഓൺ ദ ക്ലിഫ് ബൈ ദ സീ). ദുഷ്ടനായ മന്ത്രവാദിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട് വന്ന ഒരു മത്സ്യം […]

Avatar / അവതാർ (2009)

February 15, 2023 by Vishnu

എംസോൺ റിലീസ് – 3146 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.9/10 ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവ് എന്നറിയപ്പെടുന്ന ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ 2009 ഡിസംബർ 19-ന് പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ. 2154-ൽ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യർ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിക്കുന്ന സമയം. അക്കാലത്താണവർ ഭൂമിയിൽ നിന്നും 4,423 പ്രകാശവർഷം അകലെയുള്ള […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 65
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]