എംസോൺ റിലീസ് – 3380 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]
Demon Slayer Season 04 / ഡീമൺ സ്ലേയർ സീസൺ 04 (2024)
എംസോൺ റിലീസ് – 3389 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Creation of the Gods I: Kingdom of Storms / ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I : കിങ്ഡം ഓഫ് സ്റ്റോംസ് (2023)
എംസോൺ റിലീസ് – 3386 ഭാഷ മാൻഡറിൻ സംവിധാനം Wuershan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.7/10 പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ചൈനീസ് ഇതിഹാസ കല്പിതകഥയായ “Fengshen Yanyi” യുടെ ചലച്ചിത്ര വ്യാഖ്യാനമായി 2023-യിൽ, Wuershan സംവിധാനം ചെയ്തു പുറത്തുവന്നു ചിത്രമാണ് ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I: കിങ്ഡം ഓഫ് സ്റ്റോംസ്. ലോകം മുഴുവൻ ഭരിക്കുന്ന രാജാവംശമാണ് ഷാങ് രാജാവംശം. പെട്ടെന്നൊരു ദിവസം അവിടുത്തെ രാജാവ് കൊല്ലചെയ്യപ്പെടുകയും അതേ […]
Grahan Season 1 / ഗ്രഹൺ സീസൺ 1 (2021)
എംസോൺ റിലീസ് – 3385 ഭാഷ ഹിന്ദി സംവിധാനം Ranjan Chandel ,Pravin Parab പരിഭാഷ സജയ് കുപ്ലേരി ജോണർ ആക്ഷൻ, ഹിസ്റ്ററി, ഡ്രാമ, ത്രില്ലർ 8.3/10 സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനോഹരമായ ഒരു പ്രണയകഥ പറയുന്ന, 2021ൽ Hotstar പുറത്തിറക്കിയ 8 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരിസ് ആണ് ഗ്രഹൺ. ഗോദ, നൈൻ(9) എന്നീ മലയാളം സിനിമകളിലൂടെ നമ്മളറിയുന്ന വാമിക ഗബ്ബിയും ഇതിൽ ഒരു മുഖ്യവേഷത്തിലെത്തുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും സീരിസ് […]
Going Places /ഗോയിങ് പ്ലേസസ് (1974)
എംസോൺ റിലീസ് – 3383 ഭാഷ ഫ്രഞ്ച് സംവിധാനം Bertrand Blier പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.1/10 Bertrand Blier സംവിധാനം നിർവ്വഹിച്ച് 1974-ൽ പുറത്തിറങ്ങിയ അതീവരസകരമായ ഒരു ഫ്രഞ്ച് കോമഡി-ആക്ഷൻ ചിത്രമാണ് “ലെവൽസ്യൂസ്.” ജീൻ ക്ലോഡിയും, പിയറോയും ആത്മാർത്ഥ സുഹൃത്തുക്കളാണ്. ഇരുവരും അനാഥരും, ഭൂലോക തരികിടകളുമാണ്.പിടിച്ചു പറി, മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തുക, വാഹനങ്ങൾ മോഷ്ടിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങി എല്ലാവിധ കുറ്റകൃത്യങ്ങളും ഹോബി പോലെ കൊണ്ട് നടക്കുകയാണ് ഇവർ. പോലീസ് […]
Ready Player One / റെഡി പ്ലേയർ വൺ (2018)
എംസോൺ റിലീസ് – 3382 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അഗ്നിവേശ് & എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 എർണസ്റ്റ് ക്ലെൻ്റെ നോവൽ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെർഗ് ഡയറക്ട് ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ‘റെഡി പ്ലേയർ വൺ” .2045-ൽ അനേകം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നൊരു ലോകത്തിലാണ് വേഡ് വാട്ട്സ് ജീവിക്കുന്നത്. തന്റെ ഇരുണ്ട യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനായി ജെയിംസ് ഹാലിഡേ എന്ന സൃഷ്ടാവ് സമ്മാനിച്ച […]
Kill / കിൽ (2023)
എംസോൺ റിലീസ് – 3381 ഭാഷ ഹിന്ദി സംവിധാനം Nikhil Nagesh Bhat പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച്, നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത ഹിന്ദി ആക്ഷൻ ത്രില്ലറാണ് “കിൽ“. തന്റെ പ്രണയിനി തൂലികയുടെ വിവാഹനിശ്ചയമാണെന്ന് അറിഞ്ഞിട്ട് റാഞ്ചിയിലെത്തിയതാണ് ക്യാപ്റ്റന്‍ അമൃതും സുഹൃത്ത് വീരേഷും. വിവാഹനിശ്ചയം കഴിഞ്ഞ് ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പോകുന്ന തൂലികക്കൊപ്പം അവരും യാത്രയാകുന്നു. എന്നാല്‍ രാത്രിയില്‍ ഒരു സംഘം ക്രൂരന്മാരായ കൊള്ളക്കാര്‍ ട്രെയിനില്‍ […]
Furiosa: A Mad Max Saga / ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ (2024)
എംസോൺ റിലീസ് – 3379 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 മാഡ് മാക്സ് ഫ്യൂരി റോഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ ഇംപറേറ്റർ ഫ്യൂരിയോസയുടെ മൂലകഥ പറയുന്ന സിനിമയാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ. പരമ്പരയിലെ കഴിഞ്ഞ നാല് ഭാഗങ്ങളും സംവിധാനം ചെയ്ത ജോർജ് മില്ലർ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. ഭൂമിലെ ഏക വാസയോഗ്യസ്ഥലമായ ഗ്രീൻ പ്ലേസിൽ നിന്ന് ഒരു സംഘം […]