• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Action

Crying Fist / ക്രൈയിങ് ഫിസ്റ്റ് (2005)

May 15, 2022 by Vishnu

എംസോൺ റിലീസ് – 3006 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, സ്പോര്‍ട് 7.2/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കൊറിയൻ സ്പോർട്സ് മൂവി. കൊറിയൻ മുൻനിര നായകന്മാരായ ചോ മിൻ-സിക്കും, റിയോ സ്യൂങ്-ബം ഒരുമിച്ച് തകർത്ത് അഭിനയിച്ച ഇമോഷണൽ സ്പോർട്സ് മൂവിയാണ് ക്രൈയിങ് ഫിസ്റ്റ്. ഗാങ് തേ-ഷിക്ക് (ചോയ് മിൻ-സിക്ക്) ഒരു 43-കാരനായ പഴയ ബോക്‌സറാണ്. സോളിലെ ഒരു ഷോപ്പിംഗ് ഡിസ്ട്രിക്റ്റിലെ വഴിയാത്രക്കാർക്ക് ഒരു മനുഷ്യ ഇടിച്ചാക്കായും, […]

See No Evil / സീ നോ ഈവിൾ (2006)

May 13, 2022 by Vishnu

എംസോൺ റിലീസ് – 3005 ഭാഷ ഇംഗ്ലീഷ് സംവിധാനം Gregory Dark പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.0/10 ഒരു സംഘം കുറ്റവാളികളെ തടവുശിക്ഷയുടെ ഭാഗമായി ഒരു ഹോട്ടൽ വൃത്തിയാക്കുന്ന ജോലിക്കായി കൊണ്ടുവരുന്നു. അവിടെ അവർക്ക് അതിക്രൂരനും മാനസികരോഗിയുമായ ഒരു കൊലയാളിയെ നേരിടേണ്ടി വരുന്നു. തികച്ചും ഉദ്വേഗജനകവും ഭീതിപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് തുടർന്ന് നടക്കുന്നത്. ഈ പ്രമേയം ആസ്പദമാക്കി 2006-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് “സീ നോ ഈവിൾ” (See No […]

Jack Reacher / ജാക്ക് റീച്ചർ (2012)

May 1, 2022 by Vishnu

എംസോൺ റിലീസ് – 3001 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.0/10 ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ. പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ […]

Blind Detective / ബ്ലൈൻഡ് ഡിറ്റക്ടീവ് (2013)

April 30, 2022 by Vishnu

എംസോൺ റിലീസ് – 2999 ഭാഷ മാൻഡറിൻ സംവിധാനം Johnnie To പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.4/10 വിഖ്യാത ഏഷ്യൻ സംവിധായകൻ ജോണി ടോയുടെ സംവിധാനത്തിൽ ആൻഡി ലോയും സാമി ചെങും നായികാനായകന്മാരായി എത്തിയ ചൈനീസ് ആക്ഷൻ കോമഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. 2013 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം, സാക്ഷാൽ ക്വിൻ്റൺ ടറാൻ്റീനോ പോലും പ്രകീർത്തിച്ച ജോണി ടോയുടെ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള കാൽവെപ്പായിരുന്നു. […]

Uncharted / അൺചാർട്ടഡ് (2022)

April 23, 2022 by Vishnu

എംസോൺ റിലീസ് – 2992 ഭാഷ ഇംഗ്ലീഷ് സംവിധാനം Ruben Fleischer പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.6/10 പ്രശസ്ത പര്യവേക്ഷകനായ ഫ്രാൻസിസ് ഡ്രേക്കിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന രണ്ട് സഹോദരന്മാരാണ് സാം എന്ന സാമുവൽ ഡ്രേക്കും, നേഥൻ ഡ്രേക്കും. ചെറുപ്പത്തിൽ നാടുവിട്ട സാമിനെ നേഥൻ പിന്നീട് കണ്ടിട്ടേയില്ല. ബാർടെൻഡറായും ചെറുകിട മോഷണങ്ങൾ നടത്തിയും ജീവിച്ചിരുന്ന നേഥനെ അന്വേഷിച്ച് വിക്ടർ സളളിവൻ എന്നൊരാൾ എത്തുന്നു. വർഷങ്ങളായി വലിയൊരു നിധിശേഖരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്ന വിക്ടറിന് സാമിനേയും […]

The Batman / ദ ബാറ്റ്മാൻ (2022)

April 18, 2022 by Vishnu

എംസോൺ റിലീസ് – 2987 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Reeves പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 കുറ്റവാളികളെ നേരിട്ടുകൊണ്ട് ഗോഥം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാൻ യാത്ര തുടരുന്ന രണ്ടാമത്തെ വർഷം റിഡ്ലർ എന്നൊരു സീരിയൽ കില്ലർ നഗരത്തിൽ ഭീതി പടർത്തുന്നു. മേയറിൽ നിന്നും ആരംഭിക്കുന്ന കൊലപാതക പരമ്പരയിലൂടെ കൊലയാളി ബാറ്റ്മാനെ സംഭവവുമായി ബന്ധിപ്പിക്കുകയും, ചില ക്ലൂകൾ നൽകുകയും ചെയ്തു. തന്റെ പോലീസ് സുഹൃത്തായ ഗോർഡനൊപ്പം ബാറ്റ്മാന്റെ കേസ് അന്വേഷണം […]

The Last Kingdom – Season 4 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 4 (2020)

April 17, 2022 by Vishnu

എംസോൺ റിലീസ് – 2986 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, അജിത് രാജ് & മുഹമ്മദ് മിദ്ലാജ്.എ.ടി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ‌ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് […]

The Witcher Season – 02 / ദി വിച്ചർ സീസൺ – 02 (2021)

April 15, 2022 by Vishnu

എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള്‍ കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 96
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]