Sisu: Road to Revenge
സിസൂ: റോഡ് ടു റിവഞ്ച് (2025)

എംസോൺ റിലീസ് – 3585

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jalmari Helander
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, വാർ

2022-ൽ ആക്ഷൻ സിനിമാ പ്രേമികളെ അമ്പരപ്പിച്ച ‘സിസൂ‘ എന്ന ഫിന്നിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘സിസൂ: റോഡ് ടു റിവഞ്ച്‘. ജൽമാരി ഹെലാൻഡർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തിൽ നാസികളെയാണ് നായകൻ നേരിട്ടതെങ്കിൽ, ഇത്തവണ ശത്രുക്കൾ സോവിയറ്റ് റെഡ് ആർമിയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം തന്റെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ആറ്റമി കോർപി, സോവിയറ്റ് സൈന്യം അദ്ദേഹത്തിന്റെ കുടുംബത്തെ കൊലപ്പെടുത്തുകയും വീട് നശിപ്പിക്കുകയും ചെയ്തിരിക്കുന്നതാണ് കാണുന്നത്. തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾ അഴിച്ചെടുത്ത് മറ്റൊരിടത്ത് പുനർനിർമ്മിക്കാൻ അദ്ദേഹം യാത്ര തിരിക്കുന്നു, എന്നാൽ ഇതിനിടയിൽ ക്രൂരനായ സോവിയറ്റ് കമാൻഡറും സംഘവും അദ്ദേഹത്തിന് തടസ്സമായി വരുന്നു. പിന്നീട് നടക്കുന്നത് ചോരക്കളിയാൽ സമ്പന്നമായ പ്രതികാരത്തിന്റെ കഥയാണ്.

ജോർമ ടോമില, ആറ്റമി കോർപി എന്ന അനശ്വരനായ പോരാളിയായി വീണ്ടും വിസ്മയിപ്പിക്കുന്നു.’അവതാർ’ സിനിമയിലൂടെ പ്രശസ്തനായ സ്റ്റീഫൻ ലാങ് വില്ലനായി എത്തുന്നതോടെ പോരാട്ടം കൂടുതൽ കടുക്കുന്നു.

ആദ്യ ഭാഗത്തിന്റെ അതേ ഫോർമുല തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ആക്ഷൻ പ്രേമികളെ നിരാശപ്പെടുത്താത്ത, ആവേശം ഒട്ടും ചോർന്നുപോകാത്ത ഒരു ‘പവർ പാക്ക്ഡ്’ സീക്വലാണ് ‘സിസൂ: റോഡ് ടു റിവഞ്ച്’.