Spider-Man: Across the Spider-Verse
സ്‌പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ് (2023)

എംസോൺ റിലീസ് – 3250

Download

7531 Downloads

IMDb

8.5/10

2018-ൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രശംസ പിടിച്ചുപറ്റിയ സ്‌പൈഡർ-മാൻ ഇൻ ടു ദ സ്പൈഡർ-വേഴ്സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സ്‌പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്.

മറ്റൊരു മൾട്ടിവേഴ്‌സ് വീരകഥയിലേക്ക് മൈൽസ് മൊറാലസ് കടന്നിരിക്കുന്നു. ഇത്തവണ മറ്റുള്ള ഡിമൻഷമുകളിലേക്ക് യാത്ര തിരിക്കുകയാണ് മൈൽസ്. അങ്ങനെ ഒരു ഡിമൻഷനിൽ വെച്ച് മൾട്ടിവേഴ്‌സിനെ സംരക്ഷിക്കുന്ന സ്പൈഡർ സൊസൈറ്റിയെ അവൻ കണ്ടുമുട്ടുന്നു. മൾട്ടിവേഴ്‌സിനെ നശിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ ഭീഷണിയെ തടയുന്ന കാര്യത്തിൽ മൈൽസും മറ്റ് സ്പൈഡർ-പീപ്പിളും തമ്മിൽ തർക്കമുണ്ടായി മറ്റുള്ള സ്‌പൈഡർ-പീപ്പിൾ മൈൽസിനെതിരെ തിരിയുകയും ചെയ്യുന്നു. സ്പൈഡർ-മാനായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും അതുമൂലം വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്ങ്ങളും മൈൽസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ ഭാഗത്തിലെ പ്രധാന ഇതിവൃത്തം.