Suicide Squad
സൂയിസൈഡ് സ്ക്വാഡ് (2016)

എംസോൺ റിലീസ് – 2772

Subtitle

10016 Downloads

IMDb

5.9/10

2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്‍ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്.

ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി അമാൻഡ വാളറിന്റെ നേതൃത്വത്തിലാണ് ഈ സൂപ്പർവില്ലന്മാരുടെ സംഘത്തെ ഉണ്ടാക്കുന്നത്. ജയിലിൽ കിടക്കുന്ന ഒരു പറ്റം കുറ്റവാളികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അങ്ങനെയിരിക്കെ, അമാൻഡ വാളറിന്റെ നിയന്ത്രണത്തിലുള്ള ഒരു അമാനുഷ്യശക്തി, അവിടെ നിന്ന് രക്ഷപ്പെടുകയും, ലോകം നശിപ്പിക്കാൻ നോക്കുകയും ചെയ്യുന്നു. അതിനെ തടയാൻ അമാൻഡ വാളർ സംഘത്തിലെ ബാക്കിയുള്ളവരെ ഇറക്കുന്നു. ദൗത്യം ജയിച്ചാൽ ശിക്ഷയിൽനിന്നും ഇളവ് നൽകാമെന്ന വാഗ്ദാനത്തിലാണ്, ഇവരെ അങ്ങോട്ട് അയക്കുന്നത്. ജീവന്പോലും ഭീഷണിയാകുന്ന, ഈ ദൗത്യത്തിന് ഇറങ്ങുന്ന സുയിസൈഡ് സ്ക്വാഡിന്റെ കഥയാണ് സിനിമയിൽ.

വിൽ സ്മിത്ത്, മാർഗോ റോബി, ജേറഡ് ലെറ്റോ എന്നിങ്ങനെയുള്ള ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. 2016ലെ പത്താമത്തെ ഏറ്റവും പണം വാരിയ ഈ ചിത്രത്തിന്, മികച്ച മേക്കപ്പിനും ഹെയർസ്റ്റൈലിങ്ങിനുമുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. അങ്ങനെ, അക്കാഡമി അവാർഡ് ലഭിക്കുന്ന ആദ്യ D.C.E.U ചിത്രമായി സുയിസൈഡ് സ്ക്വാഡ് മാറി.