Sunshine
സൺഷൈൻ (2007)

എംസോൺ റിലീസ് – 2407

Download

5130 Downloads

IMDb

7.2/10

2057ലെ സമീപഭാവി. ഭൂമിയെ സുദീർഘമായൊരു മഞ്ഞുകാലത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സൂര്യന്‍ മരിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യകുലത്തിന്റെ അതിജീവനത്തിന് അത്യാന്താപേക്ഷിതമായ ആ ഊർജ്ജസ്രോതസ്സിനെ പുനർജ്വലിപ്പിക്കാൻ ICARUS എന്ന പേടകത്തിൽ ഒരു ദൗത്യസംഘം സൂര്യനിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അവരെപ്പറ്റി പിന്നീട് ഒരു വിവരവും ഭൂമിയില്‍ കിട്ടുന്നില്ല. അതേ തുടർന്ന് ICARUS 2 എന്ന മറ്റൊരു പേടകത്തിൽ അടുത്ത സംഘവും ദൗത്യപൂർത്തീകരണത്തിന് ആകാശയാത്രയ്ക്ക് ഒരുമ്പിടുന്നു.

സൺഷൈൻ, കഥയിലെ സൂര്യനെപ്പോലെ നൈരാശ്യത്തിൽ നീറിപ്പുകഞ്ഞാണ് തുടങ്ങുന്നതെങ്കിലും പിന്നെയത് പ്രതീക്ഷയിലൂടെ ഊതിക്കത്തിച്ച്… വിഭ്രാന്തിക്ക് കെടുത്താൻ ഇടയാക്കാതെ… ആത്മസമര്‍പ്പണത്തിലൂടെ മറ്റുള്ളവര്‍ക്കായി ജ്വലിക്കാനും മടിയില്ലാത്തവരുടെ കഥയായി പരിണമിക്കുന്നു. അതുകൊണ്ടുതന്നെ, ഇതിനെ സയന്‍സ് ഫിക്ഷനോടൊപ്പം മനുഷ്യമനസ്സുകളുടെ ദൈന്യതയും ധീരതയും വളരെ പ്രൊഫഷണലായി വരച്ചുകാട്ടുന്ന സൈക്കോളജിക്കല്‍ ഡ്രാമയായും കണ്ടാസ്വദിക്കാം. സാഹചര്യങ്ങൾക്ക് കടുപ്പമേറുമ്പോൾ ഓരോ മനുഷ്യന്റെയും വികാരവിചാരങ്ങൾക്ക് ഉണ്ടാവുന്ന നേരിയ അന്തരം പോലും പ്രഗത്ഭരായ അഭിനേതാക്കളിലൂടെ ഓസ്കര്‍ ജേതാവായ ഡാനി ബോയിൽ കൈയടക്കത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നു.

ഇതിന്റെ ശാസ്ത്രം ഒരുപക്ഷേ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളോട് നൂറ് ശതമാനവും യോജിക്കുന്നതായിരിക്കില്ല. പക്ഷേ സയന്‍സിനോടൊപ്പം ‘ഫിക്ഷൻ’ ചേർത്ത് ഈ ജോണറിനെ വിളിക്കുന്നതും അതുകൊണ്ടാണ്.

കടപ്പാട് : ജിതിൻ ജേക്കബ് കോശി