Sweet Tooth Season 1
സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എംസോൺ റിലീസ് – 2644
ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്.
ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും കൂടെ ഭൂമിയിൽ അരങ്ങേരുന്നു. ഈ വൈറസ് പടർന്നു പിടിച്ചതിന് ശേഷം, കുട്ടികളെല്ലാം പകുതി മനുഷ്യനും പകുതി മൃഗവുമായിട്ടാണ് ജനിക്കുന്നത്. അവർ ഹൈബ്രിഡ്സ് എന്ന പേരിൽ അറിയപ്പെടുന്നു. വൈറസ് കാരണമാണോ ഹൈബ്രിഡുകൾ ഉണ്ടായത്, അതോ ഹൈബ്രിഡുകൾ കാരണമാണോ വൈറസ് ഉണ്ടായത് എന്നത് ഒരു നിഗൂഢതയായി അവശേഷിക്കുന്നു. ഇക്കാരണത്താൽ തന്നെ ഭൂമിയിൽ ബാക്കിയുള്ള മനുഷ്യർ ഹൈബ്രിഡുകളെ ഇല്ലാതാക്കാൻ തുടങ്ങുന്നു.
ഈ പ്രശ്നങ്ങളെല്ലാം നടക്കുമ്പോൾ ഒരു അച്ഛൻ, ഹൈബ്രിഡായ ഗസ് എന്ന തന്റെ മകനുമായി നാടും വീടും ഉപേക്ഷിച്ചു വനാന്തരങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ശേഷം ഗസ്സും അവന്റെ അച്ഛനും ആ വനത്തിലാണ് ജീവിക്കുന്നത്. തുടർന്ന് പകുതി മനുഷ്യനും പകുതി മാനുമായ ഗസ്സിന്റെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോവുകയാണ് സ്വീറ്റ് ടൂത്ത് എന്ന ഈ സീരീസ്.