Taken
ടേക്കൺ (2008)
എംസോൺ റിലീസ് – 1181
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Pierre Morel |
പരിഭാഷ: | മുഹമ്മദ് ഷാഫി, ഷിഹാബ് എ. ഹസ്സൻ |
ജോണർ: | ആക്ഷൻ, ത്രില്ലർ |
ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ പോലും താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെക്കുന്നു. ബ്രയാന്റെ അഭിപ്രായത്തിന് എതിരായി വാശി പിടിച്ച്, കള്ളം പറഞ്ഞ്, കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോയ മകള്‍ കിം അപകടത്തിലാകുന്നു. തുടര്‍ന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് 2008 ല്‍ പുറത്തിറങ്ങിയ ടേക്കണ്‍.