Tenet
ടെനെറ്റ് (2020)

എംസോൺ റിലീസ് – 2332

ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.
പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.
താൻ ഒരു പരീക്ഷണത്തിന് വിധേയനാകുകയായിരുന്നു എന്ന് തിരിച്ചറിയുന്ന നായകൻ പിന്നീട് എത്തിപ്പെടുന്നത് ‘ടെനെറ്റ്’ എന്ന സംഘത്തിലാണ്. അവിടെ വെച്ച് ലോകത്തെ നശിപ്പിക്കാൻ കെല്പുള്ള ‘ഇൻവേർട്ടഡ് ആയുധ’ങ്ങളെപ്പറ്റി നായകൻ മനസ്സിലാക്കുന്നു. ആരാണ് ആ ആയുധങ്ങളുടെ പിന്നിൽ? എങ്ങിനെയാണ് ആയുധങ്ങൾ ഇൻവേർട്ട് ചെയ്യുന്നത്? ഇതെല്ലാം കണ്ടെത്തുന്നതിനൊപ്പം, ലോകം നേരിടുന്ന ദുരന്തം തടയേണ്ട ചുമതലയും നായകനാണ്.
നോളന്റെ പതിവ് ശൈലിയിലുള്ള ചിത്രം ആക്ഷൻ രംഗങ്ങളിലും, ഗ്രാഫിക്സിലും ഏറെ മികവ് പുലർത്തുന്നു.