The Batman
ദ ബാറ്റ്മാൻ (2022)

എംസോൺ റിലീസ് – 2987

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Matt Reeves
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

34225 Downloads

IMDb

7.8/10

കുറ്റവാളികളെ നേരിട്ടുകൊണ്ട് ഗോഥം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാൻ യാത്ര തുടരുന്ന രണ്ടാമത്തെ വർഷം റിഡ്ലർ എന്നൊരു സീരിയൽ കില്ലർ നഗരത്തിൽ ഭീതി പടർത്തുന്നു. മേയറിൽ നിന്നും ആരംഭിക്കുന്ന കൊലപാതക പരമ്പരയിലൂടെ കൊലയാളി ബാറ്റ്മാനെ സംഭവവുമായി ബന്ധിപ്പിക്കുകയും, ചില ക്ലൂകൾ നൽകുകയും ചെയ്തു. തന്റെ പോലീസ് സുഹൃത്തായ ഗോർഡനൊപ്പം ബാറ്റ്മാന്റെ കേസ് അന്വേഷണം പുരോഗമിക്കവെ അതിൽ ചില വ്യക്തിപരമായ ബന്ധങ്ങളും തെളിയുന്നു.

റിഡ്ലർ ആരാണ്? എന്താണയാളുടെ ലക്ഷ്യം? ബാറ്റ്മാനുമായി ഇതൊക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ‘ദ ബാറ്റ്മാൻ‘ എന്ന യാത്ര പൂർത്തിയാക്കേണ്ടതുണ്ട്.

ഡിസി എക്സ്റ്റൻ്റഡ് യൂണിവേഴിന്റെ ഭാഗമായി പ്ലാൻ ചെയ്തിരിക്കുന്ന പുതിയ ബാറ്റ്മാൻ ട്രൈലജിയിലെ ആദ്യ ചിത്രമായ ‘ദ ബാറ്റ്മാൻ’ സംവിധാനം ചെയ്തിരിക്കുന്നത് മാറ്റ് റീവ്സാണ്. ബ്രൂസ് വെയ്ൻ അഥവാ ബാറ്റ്മാൻ ആയി റോബർട്ട് പാറ്റിൻസൺ എത്തിയ ചിത്രത്തിൽ സോയി ക്രാവിറ്റ്സ്, പോൾ ഡാനോ, ജെഫ്രി റൈറ്റ്, ജോൺ തുർതുറോ, പീറ്റർ സർസ്ഗാർഡ്, ആൻഡി സക്കസ്, കോളിൻ ഫാരൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.