എം-സോണ്‍ റിലീസ് – 429

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul Greengrass |
പരിഭാഷ | മിഥുൻ ശങ്കർ, നിദർശ് രാജ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
‘ഐഡന്റിറ്റി’യുടെ തുടര്‍ച്ചയായി Pual Greengrass സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോണ്‍ സുപ്രിമസി. ഇതേ പേരിലുള്ള Robert Ludlum എഴുതിയ പുസ്തകം തന്നെയാണ് സിനിമയായി എടുത്തിരിക്കുന്നത്. ഓര്‍മ്മ വീണ്ടെടുക്കാനുള്ള തുടര്‍ അന്വേഷണങ്ങളില്‍ ബോണ്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ‘മാറ്റ് ഡേയ്മന്‍’ തന്നെയാണ് ബോണ്‍ ആയി വേഷമിടുന്നത്. സംവിധാനം – എഡിറ്റിംഗ് മികവുകൊണ്ട് ‘ഐഡന്റിറ്റി’ക്കും ഒരുപടി മേലെയാണ് ‘സുപ്രിമസി’.