The Dark Knight
ദ ഡാർക്ക്‌ നൈറ്റ്‌ (2008)

എംസോൺ റിലീസ് – 141

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher Nolan
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക്‌ നൈറ്റ്‌
ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന മാഫിയ സംഘവും അവരെ മറയാക്കി ബാറ്റ്മാനോട്‌ മത്സരിക്കുന്ന ജോക്കറെന്ന കഥാപാത്രത്തേ ബാറ്റ്മാൻ എങ്ങനെ നേരിടുന്നു എന്നതുമാണ്.

ബാറ്റ്മാനായി വന്ന ക്രിസ്റ്റ്യൻ ബെയ്ലിന്റെ പെർഫോമൻസിന് പുറമേ ലോകം കണ്ട ഏറ്റവും മികച്ച അഭിനയ മൂഹൂർത്തങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഹീത്ത് ലെഡ്ജറിന് ഓസ്കാർ നേടി കൊടുത്ത ജോക്കറെന്ന കഥാപാത്രം ഈ ചിത്രത്തിലാണ്. പ്രദർശന ശാലകളിൽ വൻ വിജയമായ ചിത്രം ഇന്നും നിരുപകർക്കിടയിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ചലച്ചിത്രമെന്ന പേരിൽ മുൻനിരയിൽ തുടരുന്നു. രണ്ട് ഓസ്കാർ അവാർഡുകളാണ് ഈ സൂപ്പർ ഹീറോ ചിത്രം അന്ന് നേടിയത്.തിരക്കഥയുടെ മേന്മയും അവതരണവും അഭിനയ മുഹൂർത്തങ്ങളും സിനിമയെ കാലതീതമായി നിലനിർത്തുന്നു.