The Dark Knight Rises
ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ് (2012)

എംസോൺ റിലീസ് – 200

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher Nolan
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ
Download

7070 Downloads

IMDb

8.4/10

ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ മൂന്നാമത്തെ ചിത്രമായി 2012-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ്
ഈ സീരിസിലെ ആദ്യ രണ്ട് പതിപ്പുകളായ ബാറ്റ്മാൻ ബിഗിൻസിന്റെയും, ദ ഡാർക്ക്‌ നൈറ്റിന്റേയും തുടർച്ചയും അവസാന ഭാഗവുമാണ് ഈ ചിത്രം.
ജോക്കറെന്ന ഭീഷണിയെ മറികടന്ന ഗോഥം നഗരം വളർച്ചയിലേക്ക് എത്തിയെങ്കിലും ഹാർവി ഡെന്റിന്റെ കുറ്റങ്ങളേറ്റ് മറയിലേക്ക് പോയ ബാറ്റ്മാനെ നഗരവാസികളിപ്പോ ഒരു ചതിയനായാണ് കാണുന്നത്. അങ്ങനെയിരിക്കെ ഗോഥം നഗരം പുതിയൊരു ഭീഷണിയിലേക്ക് എത്തുന്നതും 8 വർഷങ്ങൾക്ക് ശേഷം ബാറ്റ്മാന്റെ തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. മറ്റു സൂപ്പർ ഹീറോ സിനിമകളിൽ നിന്ന് വിഭിന്നമായി ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് തിരക്കഥയിലാണ്.