എം-സോണ്‍ റിലീസ് – 2424
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Scorsese |
പരിഭാഷ | അരുണ്‍കുമാര്‍ വി. ആര്. |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
പോലീസ് ഉദ്യോഗസ്ഥനായ ബില്ലി, ഫ്രാങ്ക് കോസ്റ്റല്ലോ നയിക്കുന്ന അധോലോക സംഘത്തെ കീഴ്പ്പെടുത്താനായി, ഫ്രാങ്കിന്റെ ഗ്യാങ്ങിൽ ചേരുന്നു.
ബില്ലി ഗ്യാങ്ങിന്റെ വിശ്വസ്തത നേടിയെടുക്കമ്പോൾ മറ്റൊരിടത്ത്, സ്ഥിരം കുറ്റവാളിയായായ കോളിൻ സള്ളിവൻ, പോലീസ് ഡിപ്പാർട്ട്മെന്റിൽ നുഴഞ്ഞു കയറുകയും, അവിടത്തെ വിവരങ്ങൾ മുറപോലെ കോസ്റ്റല്ലോയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
വൈകാതെ തന്നെ, തങ്ങൾക്കിടയിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്ന് പോലീസുകാരും, ഫ്രാങ്കും മനസ്സിലാക്കുന്നു.
അതിനിടയിൽ, തങ്ങളുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന ബില്ലിയുടെയും, സള്ളിവന്റെയും കഥയാണ് ഡിപ്പാർട്ടഡ് പറയുന്നത്.
2002ൽ പുറത്തിറങ്ങിയ ഇൻഫേണൽ അഫയഴ്സ് എന്ന ഹോങ്കോംഗ് ചിത്രത്തിന്റെ പുനഃരാവിഷ്കാരമാണ് ദി ഡിപ്പാർട്ടഡ്. വില്യം മോണഹാനിന്റെ തിരക്കഥയിൽ മാർട്ടിൻ സ്കോസെസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ക് നിക്കോൾസൺ, മാർക്ക് വാൽബെർഗ്, മാർട്ടിൻ ഷീൻ, വെറ ഫാർമിഗ, റേ വിൻസ്റ്റൺ, എന്നിവരും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
അവലംബിത ചിത്രത്തിൽ നിന്ന് ഒരു പടി ഉയർന്ന് നിൽക്കുന്ന അപൂർവ്വ ചിത്രങ്ങളിൽ ഒന്നാണീ ചിത്രം.
അപ്രദാന റോളുകളിൽ പോലും മികച്ച പ്രകടനവുമായി എത്തിയ ഒരു വമ്പൻ താരനിരയും വളരെ യാഥാർത്ഥ്യ ബോധത്തോടെയും ചടുലതയോടെയുമുള്ള അവതരണ രീതിയും ചിത്രത്തെ മികച്ച ഒരു ക്രൈം ഡ്രാമയാക്കി മാറ്റുന്നു. മാർട്ടിൻ സ്കോസെസെ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ മികച്ച ചിത്രങ്ങളിലൊന്ന്.
2007-ലെ അക്കാദമി അവാർഡിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, അവലംബിത തിരക്കഥ, എഡിറ്റിംഗ്, എന്നിവയ്ക്കുള്ള അവാർഡുകൾ ചിത്രം നേടി.