The Devil All the Time
ദി ഡെവിൾ ഓൾ ദി ടൈം (2020)

എംസോൺ റിലീസ് – 2085

Download

7716 Downloads

IMDb

7.1/10

ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.
ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം അവസാനം വളരെ ഭീതിജനകമാണ് താനും. ഈ ചിത്രം ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയവും ഇതുതന്നെയാണ്.
തികച്ചും മന്ദഗതിയിലുള്ള ഒരു കഥ പറച്ചിലിലൂടെ മനോഹരമായ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഡാർക്ക് സൈക്കോളജിക്കൽ ത്രില്ലറാണ് ഈ ചിത്രം.
ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, ഹാരി മെല്ലിങ് തുടങ്ങിയ ഒരുകൂട്ടം നടീ നടന്മാർ തങ്ങളുടെ മികച്ച നടനം കാഴ്ച വയ്ക്കുന്ന ഈ ചിത്രം എംസോണിലെ എല്ലാ പ്രേക്ഷകർക്കും ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും എന്നത് തീർച്ച.