The Duke of Burgundy
ദി ഡ്യുക്ക് ഓഫ് ബർഗണ്ടി (2014)

എംസോൺ റിലീസ് – 2384

Download

12373 Downloads

IMDb

6.5/10

Movie

N/A

2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി എവലിൻ എന്ന യുവതി എത്തുന്നു. കർക്കശക്കാരിയായ സിന്തിയക്ക് എവലിൻ ചെയ്യുന്ന ജോലികളിൽ തൃപ്തി വരുന്നില്ല. അവൾ എവലിനെ ശിക്ഷിക്കുന്നു. എപ്പോഴൊക്കെ അതൃപ്തി തോന്നുന്നോ അപ്പോഴൊക്കെ സിന്തിയ എവലിനെ ശിക്ഷിക്കുന്നത് തുടർന്നു. ഇരുവരുടെയും ബന്ധത്തിന്റെ പ്രതീക്ഷിക്കാത്ത തലങ്ങളാണ് പിന്നീട് വെളിപ്പെടുന്നത്. മനോഹരമായ സിനിമാറ്റോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.