എം-സോണ് റിലീസ് – 1376
ത്രില്ലർ ഫെസ്റ്റ് – 11
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Antoine Fuqua |
പരിഭാഷ | ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് സ്ഫോടനാത്മക സാഹചര്യം കൈവരിക്കുന്നത്. ചടുലമായ സംഘട്ടന രംഗങ്ങളും ഒട്ടും നാടകീയത ഇല്ലാത്ത അവതരണ രീതിയും ആക്ഷൻ സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.
നിഗൂഢമായ ഭൂതകാലമുള്ളൊരു വ്യക്തിയാണ് Robert McCall. ഹാർഡ് വെയർ ഷോപ്പിൽ കൃത്യമായി ജോലിക്കു പോവുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന സൗമ്യനും സാധാരണക്കാരനുമായ മനുഷ്യനാണ് ഇന്നയാൾ. രാത്രിയിൽ സ്ഥിരമായി സന്ദർശിക്കാറുള്ള റസ്റ്റോറന്റിൽ വച്ചാണ് അയാൾ Teri എന്ന യുവതിയെ പരിചയപ്പെടുന്നതും സൗഹ്യദത്തിൽ ആവുന്നതും. ഒരു ദിവസം റോബർട്ടിന്റെ കൺമുൻപിൽ വച്ച് റഷ്യൻ മാഫിയയിൽപ്പെട്ട ആളുകൾ അവളെ പിടിച്ചു കൊണ്ട് പോകുന്നു. പിന്നീട് ആശുപത്രിയിൽ വച്ചാണ് ക്രൂരമായ പീഢനങ്ങൾക്കിരയായ അവളെ അദ്ദേഹം കാണുന്നത്. നല്ലൊരു ജീവിതം ലഭിക്കുന്നതിന് റഷ്യൻ മാഫിയയുടെ പിടിയിൽ നിന്നും അവൾക്ക് രക്ഷപ്പെടേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
അവിടുന്നങ്ങോട്ട് Robert McCall റഷ്യൻ മാഫിയക്കെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ്, ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുൻപിൽ കാണുന്ന അനീതിക്കെതിരെ ഒക്കെ അയാൾ പോരാടി, നിസ്സഹായരായ സാധാരണക്കാർക്ക് താങ്ങും തണലായും ഇദ്ദേഹം എത്തുന്നു. വ്യത്യസ്തമായ അവതരണവും മികച്ച ചായാഗ്രഹണവും ഹെവി ബിജിഎമ്മും ചിത്രത്തെ ഉയർന്ന നിലവാരത്തിലെത്തിക്കുന്നു. Denzel Washington എന്ന അതുല്യപ്രതിഭയുടെ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും The Equalizer.