The Green Mile
ദി ഗ്രീന്‍ മൈല്‍ (1999)

എംസോൺ റിലീസ് – 71

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Frank Darabont
പരിഭാഷ: ഉദയകൃഷ്ണ
ജോണർ: ക്രൈം, ഡ്രാമ, ഫാന്റസി
Download

22204 Downloads

IMDb

8.6/10

1996-ല്‍ പുറത്തിറങ്ങിയ Stephen King ന്‍റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം
ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി.

ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു നേഴ്സിംഗ് ഹോമിലിരുന്ന പോള്‍ എഡ്ജ്കോം, 1935-ല്‍ കണ്ട ഒരു സിനിമയെക്കുറിച്ച് ഓര്‍ത്ത് കരയുന്നതാണ് കഥയുടെ തുടക്കം. പോളിന്റെ സുഹൃത്തായ എലിനോട് എന്തിനാണ് താന്‍ കരഞ്ഞതെന്നു പറയുന്നതോടെ ചിത്രത്തിലേക്ക് കടക്കുന്നു. ജോണ്‍ കോഫിയെന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ചിത്രം നിങ്ങുന്നത്. അനേകം മരണദണ്ഡനകള്‍ നടപ്പാക്കി സ്വയം കുറ്റബോധം തോന്നുന്ന കഥാപാത്രമായ പോള്‍ എഡ്ജ്കോമിനെ അവതരിപ്പിച്ചിരിക്കുന്നത് ടോം ഹാങ്ങ്‌സാണ്.