എം-സോണ്‍ റിലീസ് – 46

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Frank Darabont |
പരിഭാഷ | നെസി |
ജോണർ | ഡ്രാമ |
ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിലേക്ക് ഒരു രാത്രിയിലെ സംഭവങ്ങള്‍ നീങ്ങുമ്പോള്‍ വിധിയുടെ പ്രതിക്കൂട്ടില്‍ അകപ്പെടുന്ന ആന്റി ഡുഫ്രൈന്റെ കഥ, ഫ്രാങ്ക് ഡാറബോന്റ് സംവിധാനം ചെയ്ത The Shawshank Redemption-നില് വളരേ ഗംഭീരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സാഹചര്യ തെളിവുകളുടെ ആദിക്യത്തില്‍ ഭാര്യയുടെ കൊലപാതകി ആയി കോടതി കണ്ടെത്തിയ ആന്റി ഡുഫ്രൈന്റെയും , ബാല്യത്തിന്റെ ചോരത്തിളപ്പില്‍ കൊലപാതകത്തിന്റെ തൂണില്‍ ചാരി മതിലുകള്‍ക്ക് പുറകില്‍ തള്ളപ്പെട്ട നീഗ്രോ ബാലന് ‘റെഡി’ന്റെയും സൌഹൃദത്തെ അടിസ്ഥാനമാക്കി കഥ മുന്നേറുമ്പോള്‍ … ഒരു കല്ലുവെട്ടിയും ചെസ്സ്ബോര്‍ഡും ബൈബിളും വലിയൊരു പോസ്റ്ററും പിന്നെ ആറടി കയറും മാത്രമല്ല ചര്‍ച്ചയില്‍ വരുന്നത്. അവതരിപ്പിക്കുന്ന കഥയ്ക്ക് എക്കാലവും പ്രാധാന്യം നല്കുന്ന തരത്തില്‍ സാമൂഹത്തിലെ പ്രശ്നങ്ങള്‍ ഉരുക്കി ചേര്‍ക്കുന്നതില്‍ സംവിധായകന് വിജയിച്ചെന്ന് എടുത്തു പറയണം. ജയില്‍ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ഈ ചലച്ചിത്രം. എക്കാലത്തും വളരേ ചര്‍ച്ച ചെയ്യപെട്ടിട്ടുള്ള ഒരു സിനിമയാണ് The Shawshank Redemption. ഏഴോളം ഓസ്കാര്‍ നോമിനേഷനുകള്‍ കൂടാതെ മറ്റനേകം അവാര്‍ഡുകളും ഈ ചിത്രത്തിന് ലഭിച്ചു.