The Invisible Man
ദി ഇൻവിസിബിൾ മാൻ (2020)

എംസോൺ റിലീസ് – 3147

Download

6414 Downloads

IMDb

7.1/10

ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഒരു പുതുമയല്ലെങ്കിലും, അത്തരമൊരു കഥ പറയുന്ന “ഹൊറർ ചിത്രം” എന്നതാണ് ദി ഇൻവിസിബിൾ മാനെ വ്യത്യസ്തമാക്കുന്നത്.

കാമുകനിൽ നിന്നുള്ള തുടർച്ചയായ പീഡനങ്ങൾ മൂലം അയാളുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന സിസിലിയാ എന്ന യുവതിയെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. രക്ഷപ്പെട്ടെങ്കിൽ കൂടിയും, അയാൾ ഇനിയും തന്നെ തേടി വരുമെന്ന ഭയത്തിലാണ് സിസിലിയാ ജീവിക്കുന്നത്. എന്നാൽ അവൾക്കാശ്വാസമായി കൊണ്ട് അയാൾ ആത്മഹത്യ ചെയ്‌തു എന്ന വാർത്ത പുറത്തുവരുന്നു. എന്നാൽ മരണശേഷവും തന്റെ കാമുകന്റെ സാന്നിധ്യം സിസിലിയാ അറിയുകയാണെങ്കിലോ?
സോ (2004), ഡെഡ് സൈലൻസ് (2007), ഇൻസിഡിയസ് (2010) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലീ വനാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒരുപാട് നിരൂപക പ്രശംസയ്ക്ക് പാത്രമാവുകയും, നല്ലൊരു സാമ്പത്തിക വിജയമാവുകയും ചെയ്തു.