The Last of Us Season 1
ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)

എംസോൺ റിലീസ് – 3135

Download

61229 Downloads

IMDb

8.7/10

2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ്‌ അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ്‌ സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മാരകമായ ഒരു ഫങ്കല്‍ ഇന്‍ഫെക്ഷനിലൂടെ ഒരു ഗ്ലോബല്‍ പാന്‍ഡെമിക് ഉണ്ടായി 20 വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ്‌ അപ്പോകലിപ്റ്റിക് യുനൈറ്റഡ്‌ സ്റ്റേറ്റ്സിലാണ് സീരീസിന്റെ കഥ നടക്കുന്നത്. ജോയല്‍ എന്ന സ്മഗ്ലര്‍ക്ക് എല്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്ക് എസ്കോട്ട് ചെയ്യേണ്ട സാഹചര്യം വരികയാണ്‌. ക്വാറന്റൈന്‍ സോൺ വിട്ടു ആദ്യമായി പുറത്തുവരുന്ന പെൺകുട്ടിയും ഒപ്പമുള്ള നായകനും രോഗം ബാധിക്കപ്പെട്ടു നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്, ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഒരുപാട് അസാധാരണ സംഭവങ്ങളെയും മനുഷ്യരേയും ജീവികളേയും നേരിടേണ്ടി വരുന്നു, ഈ കടമ്പകൾ എല്ലാം കടന്ന് എങ്ങനെ അവർ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്നതാണ് സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം.

ഒറിജിനല്‍ ഗെയിം എഴുതി കോ-ഡയറക്ട് ചെയ്ത നീൽ ഡ്രക്ക്മാനും ക്രെയ്ഗ് മാസിനും എഴുതിയ 9 എപ്പിസോഡുകളാണ് ആദ്യത്തെ സീസണിലുള്ളത്.