The Mandalorian Season 02
ദ മാന്‍ഡലൊറിയന്‍ സീസണ്‍ 02 (2020)

എംസോൺ റിലീസ് – 2205

Download

9544 Downloads

IMDb

8.6/10

സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്‌റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്

ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി ഹണ്ടറായ ദിൻ ജാരിൻ എന്ന ദ മാൻഡലൊറിയനെ നിയമിക്കുന്നു.

അങ്ങനെ കുട്ടിയെ കണ്ടെത്തുന്നു, അതികം വൈകാതെതന്നെ കുട്ടിയ്ക്ക് അപൂർവമായ ഒരുപാട് പ്രത്യേകതകളുണ്ടെന്ന് മാൻഡോ മനസ്സിലാക്കുന്നു,

അതിനിടയ്ക്ക് ആ കുട്ടിയെ കൊല്ലാനൊരുപാട് പേര് ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മാൻഡലൊറിയൻ, കുട്ടിയെ അതിന്റെ വർഗത്തിന്റെ അടുത്തുകൊണ്ടുപോയി ഏൽപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ വഴിയിൽ അവരെ കാത്തിരിക്കുന്നത് വലിയ വലിയ പ്രതിസന്ധികളാണ്. അതൊക്കെ അവരെങ്ങനെ മറികടക്കുമെന്നതാണ് ഈ സീരീസിന്റെ ഇതിവൃത്തം.

ആക്ഷനും അഡ്വെഞ്ചറും ഫാന്റസികളും ഉൾപ്പടെ സ്റ്റാർ വാർസ് പ്രേമികൾക്ക് ഉറപ്പായും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് സീരീസിൽ ഒരുക്കിയിട്ടുള്ളത്.

എംസോൺ മുൻപ് റീലീസ് ചെയ്ത മാന്‍ഡലൊറിയന്‍ സീസൺ

ദ മാന്‍ഡലൊറിയന്‍: സീസണ്‍ 1 (2019)