എംസോൺ റിലീസ് – 2976
ഓസ്കാർ ഫെസ്റ്റ് 2022 – 03
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jane Campion |
പരിഭാഷ | മുബാറക് ടി.എൻ. & ജെറിൻ ചാക്കോ |
ജോണർ | ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ |
വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”
– സങ്കീർത്തനങ്ങൾ 22: 20
Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. സമ്പന്നരും ഭൂവുടമകളുമായ ജോർജ്, ഫിൽ എന്നീ സഹോദരങ്ങളുടെ ജീവിതത്തിലേക്ക്, റോസ് എന്ന വിധവയും അവരുടെ മകനും കടന്നു വരുമ്പോഴുണ്ടാകുന്ന നാടകീയമായ പരിവർത്തനങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 1925 ൽ നടക്കുന്ന കഥയെ, ഒരു സൈക്കോളജിക്കൽ ഡ്രാമ എന്ന രീതിയിലാണ് സംവിധായിക കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രണയം, നിരാശ, വിദ്വേഷം, അസൂയ, ലൈംഗികത എന്നിങ്ങനെ മനുഷ്യ ജീവിതത്തിൻ്റെ അനേകം വികാര സംഘർഷങ്ങൾ പറഞ്ഞു പോകുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത, അതിഗംഭീരമായ ഛായാഗ്രഹണ മികവാണ്. Benedict Cumberbatch, Kirsten Dunst, Jesse Plemons, Kodi Smit-McPhee എന്നിവരുടെ സമാനതകളില്ലാത്ത അഭിനയ പാടവം ചിത്രത്തെ അസാധാരണമായൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധാനത്തിനുള്ള Silver Lion പുരസ്കാരമുൾപ്പടെ, മികച്ച സംവിധാനത്തിനുള്ള ഓസ്ക്കാർ അവാർഡും ചിത്രം നേടിയെടുത്തു.