The Shawshank Redemption
ദ ഷോഷാങ്ക് റിഡംഷൻ (1994)

എംസോൺ റിലീസ് – 46

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Frank Darabont
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ
Download

14014 Downloads

IMDb

9.3/10

IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ.

ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്ന റെഡ് എന്ന സഹതടവുകാരനുമായി ആൻഡി ചങ്ങാത്തത്തിലാകുന്നു. പിന്നീട് ആൻഡിയുടെയും റെഡ്ഡിന്റെയും സൗഹൃദമാണ് തുടർന്നുള്ള സിനിമ.

ശക്തമായ പ്രകടനങ്ങളും കഥപറച്ചിലും കൂടിച്ചേർന്ന്, തലമുറകളിലുടനീളം കാഴ്ചക്കാരുമായി അനുരണനം തുടരുന്ന കാലാതീതമായ ക്ലാസിക്ക് കൂടിയാണ് ദ ഷോഷാങ്ക് റിഡംഷൻ.