The Suicide Squad
ദ സൂയിസൈഡ് സ്ക്വാഡ് (2021)

എംസോൺ റിലീസ് – 2717

Download

27633 Downloads

IMDb

7.2/10

DC എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (DCEU) ഏറ്റവും പുതിയ ചിത്രമാണ് ജെയിംസ് ഗണ്ണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദ സൂയിസൈഡ് സ്ക്വാഡ്‘. 2016-ൽ പുറത്തിറങ്ങിയ ‘സൂയിസൈഡ് സ്ക്വാഡി’ന്റെ തുടർച്ചയാണെങ്കിലും കഥയുമായി നേരിട്ട് ബന്ധമില്ല.

ഗവൺമെന്റിന് നേരിട്ട് ഇടപെടാനാവാത്ത അപകടകരമായ ദൗത്യങ്ങൾ നിറവേറ്റാൻ ജയിലിൽ കിടക്കുന്ന സൂപ്പർവില്ലൻസിനെ ഒരു സീക്രട്ട് ഏജൻസി റിക്രൂട്ട് ചെയ്യും. ദൗത്യം വിജയിച്ചാൽ ശിക്ഷാകാലയളവിൽ നിന്നും 10 വർഷം ഇളവ്. ഉത്തരവുകൾ ലംഘിച്ചാൽ ഉടനടി മരണം. ദൗത്യം നിറവേറ്റാൻ ജീവൻ പണയം വെച്ചുകൊണ്ടിറങ്ങുന്ന ഈ സംഘമാണ് ‘സൂയിസൈഡ് സ്ക്വാഡ്’.

‘കോർട്ടോ മാൾട്ടീസ്’ എന്ന ദ്വീപ് രാജ്യത്തിലെ യോട്ടൻഹൈം എന്ന സ്ഥലത്ത് നാസി കാലഘട്ടം മുതൽ നിലനിൽക്കുന്ന ഒരു പരീക്ഷണശാലയുണ്ട്. ലോകത്തിന് മുഴുവൻ ഭീഷണിയായേക്കാവുന്ന എന്തോ ഒരു രഹസ്യം അവിടെ ഒളിഞ്ഞിരിപ്പുണ്ടെന്ന് അമേരിക്കൻ ഗവൺമെന്റിന് വിവരം ലഭിക്കുന്നു. എന്നാൽ ഒരു പട്ടാള അട്ടിമറിയിലൂടെ കോർട്ടോ മാൾട്ടീസിന്റെ അധികാരം കൈക്കലാക്കിയിരിക്കുകയാണ് ജനറൽ സിൽവിയോ ലൂണയും ജനറൽ മറ്റേയോ സുവാരസും. അവരുടെ ശക്തമായ സൈന്യത്തെ മറികടക്കാനും യോട്ടൻഹൈമിലെ രഹസ്യം കണ്ടെത്താനും ഇത്തവണ ഗവൺമെന്റ് സീക്രട്ട് ഏജൻസി റിക്രൂട്ട് ചെയ്യുന്നത് ഹാർലി ക്വിൻ, ബ്ലഡ്സ്പോർട്ട്, പീസ്മേക്കർ, കിംഗ് ഷാർക്ക്, റാറ്റ്ക്യാച്ചർ തുടങ്ങിയവരെയാണ്. എന്നാൽ കോർട്ടോ മാൾട്ടീസിലെത്തുന്ന സൂയിസൈഡ് സ്ക്വാഡിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിത വഴിത്തിരിവുകളാണ്.

മാർഗോ റോബി, ഇഡ്രിസ് എൽബ, ജോൺ സീന തുടങ്ങിയവർ അഭിനയിച്ച ദ സൂയിസൈഡ് സ്ക്വാഡ് 2021 ഓഗസ്റ്റ് 6-നാണ് HBO MAX-ൽ റിലീസ് ചെയ്തത്. മികച്ച നിരൂപകപ്രശംസ നേടിയ ചിത്രത്തിന് Rotten Tomatoes-ൽ 92% ആണ് റേറ്റിംഗ്.