The Ten Commandments
ദ ടെന്‍ കമാന്‍ഡ്മെന്റ്സ് (1956)
എംസോൺ റിലീസ് – 15
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Cecil B. DeMille |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
എപ്പിക് ഡ്രാമ സിനിമകളിൽ എക്കാലത്തെയും മികച്ചവയിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ‘ദ ടെൻ കമാൻഡ്മെൻ്റ്സ്’. ഈജിപ്തിൽ കൊടും പീഢനമനുഭവിച്ച് കഴിഞ്ഞുവന്നിരുന്ന ഹീബ്രൂ അടിമകളുടെയും, മോസസി(മോശ)ലൂടെയുള്ള അവരുടെ വിമോചനത്തിൻ്റെയും കഥ പറഞ്ഞ ചിത്രം പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാചരിത്രത്തിലെ അതുല്യ സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഫറവോയുടെ കീഴിൽ നൂറ്റാണ്ടുകളായി അടിമത്തത്തിൽ കഴിയുന്ന ഇസ്രായേൽ ജനതയ്ക്ക് രക്ഷകനായി ഒരു വിമോചകൻ വരുന്നു എന്ന വാർത്ത അതിവേഗം പരക്കുന്നു. അടിമകളുടെ നവജാത ശിശുക്കളെ കൊല്ലാൻ ഫറവോ ഉത്തരവിടുന്നു. അടിമസ്ത്രീയായ യോഷബേൽ, ഫറവോയുടെ ഭടന്മാരുടെ കണ്ണിൽ തൻ്റെ കുഞ്ഞ് പെടാതിരിക്കാൻ അവനെ ഒരു കൊട്ടയിലാക്കി നൈൽ നദിയിലൂടെ ഒഴുക്കിവിടുന്നു. അവൻ ചെന്നെത്തുന്നത് ഫറവോയുടെ കുടുംബത്തിൽതന്നെയാണ്. ഈജിപ്തിൻ്റെ രാജകുമാരനായി വളരുന്ന അവൻ ഒരിക്കൽ തൻ്റെ യഥാർത്ഥ നിയോഗമെന്തെന്ന് തിരിച്ചറിയുന്നു.
സിനിമയിൽ പരിമിതമായ സാങ്കേതികവിദ്യകൾ മാത്രമുണ്ടായിരുന്ന കാലത്ത് മികച്ച വിഷ്വൽ ഇഫക്ടുമായി ഇറങ്ങിയ ചിത്രം, അതുവരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായിരുന്നു. വിഷ്വൽ ഇഫക്ട്സിന് ഓസ്കർ പുരസ്കാരം നേടി. ചാൾട്ടൻ ഹെസ്റ്റണാണ് മോസസായി വേഷമിട്ടിരിക്കുന്നത്.