The Untouchables
ദി അൺടച്ചബിൾസ് (1987)

എംസോൺ റിലീസ് – 2645

Download

4693 Downloads

IMDb

7.8/10

1930-കളിലെ ഷിക്കാഗോ. അമേരിക്കയിൽ മദ്യനിരോധനം നിലവിലുണ്ടായിരുന്ന കാലം. അനധികൃതമായ മദ്യവിൽപ്പനയിലൂടെ കോടികൾ കൊയ്ത് ഷിക്കാഗോ പട്ടണത്തെ മൊത്തം നിയന്ത്രിച്ചിരുന്ന അധോലോകനായകനായിരുന്നു ‘അൽ കപോൺ’. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും തൊടാൻ മടിച്ചിരുന്ന കൊടുംകുറ്റവാളി. തന്നെ എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളിക്കൊണ്ട് അൽ കപോൺ തന്റെ സാമ്രാജ്യം വിപുലമാക്കുമ്പോഴും അയാൾക്കെതിരെ പോലീസിന്റെ കയ്യിൽ ‘തെളിവുകളില്ലായിരുന്നു’.
എന്തുവില കൊടുത്തും കപോണിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ശപഥം ചെയ്തിറങ്ങിയ ഫെഡറൽ ഉദ്യോഗസ്ഥനായിരുന്നു എല്യട്ട് നെസ്. അയാളുടെ കൂട്ടാളികളായിരുന്നത് വിരമിച്ച ഒരു പോലീസുകാരനും ഒരു അക്കൌണ്ടന്റും പിന്നെയൊരു പോലീസ് ട്രെയിനിയും. അൽ കപോണിനെതിരെ അതിസാഹസികമായി പടനയിച്ച ആ നാൽവർസംഘം ‘ദി അൺടച്ചബിൾസ്’ എന്ന പേരിലറിയപ്പെട്ടു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ഡി പാമ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിൽ കെവിൻ കോസ്റ്റ്നർ, ഷോൺ കോണറി, റോബർട്ട് ഡെനീറോ തുടങ്ങി ഒരു വൻ താരനിര തന്നെയുണ്ട്.