എംസോൺ റിലീസ് – 1050
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Taika Waititi |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനേഴാമത്തെ സിനിമയും. തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് തോർ: റാഗ്നറോക്ക്.
പ്രപഞ്ചത്തിനപ്പുറത്തെവിടെയോ ബന്ധനത്തിലായിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ പിതാവായ ഓഡിൻ അസ്ഗാർഡിൽ ഇപ്പോഴില്ലയെന്ന് തിരിച്ചറിയുന്നു. മരിച്ചുപോയെന്ന് കരുതിയ ദത്തുസഹോദരനായ ലോകിയെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ഓഡിനെ അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് തോറും ലോകിയും മരണത്തിന്റെ ദേവതയായ അവരുടെ സഹോദരി ഹെലയെക്കുറിച്ച് ഓഡിനിൽ നിന്നുമറിയുന്നത്. മ്യോൾനിർ നശിപ്പിക്കാനും മാത്രം ശക്തയായ ഹെല, തോറിനെയും ലോകിയെയും വേറെയൊരു ലോകത്തിലേക്ക് തള്ളിവിട്ട് അസ്ഗാർഡ് പിടിച്ചടക്കുന്നു.
സകാർ എന്ന ഗ്രഹത്തിലെത്തിയ തോർ, ഗ്രാൻഡ്മാസ്റ്ററിന്റെ തടങ്കലിലാക്കപ്പെട്ടു. അവിടെന്നു രക്ഷപ്പെടാനും, ഹെലയിൽ നിന്നും അസ്ഗാർഡിനെയും ജനങ്ങളെയും രക്ഷിക്കണമെങ്കിൽ തനിക്കത് ഒറ്റക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ തോർ അവിടെവെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ തന്റെ സുഹൃത്തായ ബ്രൂസ് ബാനറിന്റെയും വാൽകിറിയുടെയും സഹായം തേടുന്നു. അവിടുന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളും, അതേ സമയം സ്വേച്ഛാധിപതിയായി അസ്ഗാർഡ് ഭരിക്കുന്ന ഹെലയുടെയും കഥയാണ് പിന്നീടങ്ങോട്ട് നടക്കുന്നത്.
ഈ സിനിമയുടെ തുടർച്ചയായ തോർ: ലവ് ആൻഡ് തണ്ടർ 2022-ൽ പുറത്തിറങ്ങി.