എം-സോണ്‍ റിലീസ് – 1050

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Taika Waititi |
പരിഭാഷ | ആന്റണി മൈക്കിൾ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
2011ൽ ഇറങ്ങിയ തോർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായി 2017ൽ പുറത്തിറങ്ങിയ തോർ റാഗ്നറോക്ക് എന്ന ചിത്രം ഡൈക്ക ഡേവിഡിന്റെ സംവിധാന മികവ് തെളിയിക്കുന്നതാണ്. അസ്ഗാർഡിന്റെ നാശത്തെ പറ്റിയുള്ള പ്രവചനവും ഹെലാ എന്ന ശക്തമായ കഥാപാത്രത്തിന്റെ സാന്നിധ്യവും ചിത്രത്തിന് കരുത്ത് പകരുന്നു. തോറിനോടൊപ്പം ലോക്കിയും, മറ്റ് മാർവൽ കഥാപാത്രങ്ങളായ ഹൾക്കും ഡോക്ടർ സ്ട്രെയിഞ്ചും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന് മുന്നോടി ആയാണ് ചിത്രം തീയേറ്ററിൽ എത്തിയത്.