Tropic Thunder
ട്രോപ്പിക് തണ്ടർ (2008)
എംസോൺ റിലീസ് – 3586
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Ben Stiller |
| പരിഭാഷ: | വിഷ്‌ണു പ്രസാദ് |
| ജോണർ: | ആക്ഷൻ, കോമഡി, വാർ |
ഇന്നേവരെ ആരും ചിത്രീകരിച്ചിട്ടില്ലാത്ത ഒരു യുദ്ധ സിനിമ, അതും തികച്ചും റിയലിസ്റ്റിക്കായി പിടിക്കാനായി അങ്ങേയറ്റം ജാടക്കാര ഹോളിവുഡിലെ കുറച്ച് വമ്പൻ താരങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലെ കാട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ച് കഴിയുമ്പോഴാണ് സംഗതി കൈവിട്ടുപോകുന്നത്. ഇവർ കേറി ചെന്നത് യഥാർത്ഥ ഭീകരന്മാരുടെ കോട്ടയിലേക്കായിരുന്നു.
അതോടെ പട്ടാളക്കാരായി അഭിനയിക്കാൻ വന്ന നടന്മാർ ഉണ്ടയില്ലാത്ത തോക്കെടുത്ത് പോരാടേണ്ട ഗതികേടിലാകുന്നു.
വിയറ്റ്നാം യുദ്ധസിനിമകളെയും ഹോളിവുഡിലെ സ്റ്റുഡിയോ രീതികളെയും അഭിനേതാക്കൾ കഥാപാത്രമായി മാറാൻ നടത്തുന്ന ‘മെത്തേഡ് ആക്ടിങ്‘ തുടങ്ങിയവയുമൊക്കെ
കണക്കറ്റ് പരിഹസിക്കുന്ന ഒരു സ്പൂഫ് സിനിമയാണിത്.
