എം-സോണ്‍ റിലീസ് – 1885

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ruben Fleischer |
പരിഭാഷ | മാജിത് നാസർ, ജിതിൻ.വി, കൃഷ്ണപ്രസാദ് പി. ഡി. |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി |
സ്പൈഡർമാൻ 3 എന്ന ചിത്രത്തിന് ശേഷമാണ് ‘വെനം’ എന്ന ക്യാരക്റ്ററിനെ മാത്രം കേന്ദ്രീകരിച്ച് ഒരു സിനിമ ഇറക്കുന്നതിനെപ്പറ്റി ചർച്ചയുണ്ടാവുന്നത്.
ഒരുപാട് സൂപ്പർ ഹീറോകളെ പരിചയപ്പെടുത്തിയ മാർവെൽ, ഇപ്പോൾ എത്തിയിരിക്കുന്നത് വെനം എന്ന സൂപ്പർ വില്ലന്റെ കഥ പറയാനാണ്.
അതും ഒരു സൂപ്പർ ഹീറോ പരിവേഷത്തിലൂടെ.
സാഹസികനായ ഒരു റിപ്പോർട്ടർ ആണ്
എഡി ബ്രോക്ക്. സത്യസന്ധമായ വാർത്തകൾക്കായി ഏതറ്റവും പോകാൻ മടിക്കാത്തവൻ.
അന്യഗ്രഹ ജീവികളായ പാരസൈറ്റുകളെ ഉപയോഗിച്ച് മനുഷ്യരുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്ന കാൾട്ടൺ ഡ്രേക്ക് എന്ന
വ്യവസായിയുടെ ഭ്രാന്തൻ പരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു
അതിന്റെ ഫലമായി ഡ്രേക്കിന് തന്റെ ജോലി നഷ്ടമാവുകയാണ്. ജോലി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ, ഡ്രേക്കിന്റെ പരീക്ഷണശാലയിൽ നിന്നും വെനം എന്ന പാരസൈറ്റ് ബ്രോക്കിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു.
2018 ഒക്ടോബർ 5 ന് റിലീസ് ചെയ്യപ്പെട്ട സിനിമ, സ്ക്രിപ്റ്റിന്റേയും സ്പൈഡർ-മാൻ എന്ന ചിത്രവുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാതിരുന്നതിന്റേയും പേരിൽ ക്രിട്ടിക്സിന്റെ പക്കൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി.
എന്നിരുന്നാലും 2018 ൽ ഏറ്റവും കൂടുതൽ പണം വാരിയ എട്ടാമത്തെ ചിത്രമെന്ന ബഹുമതിയും, ടോം ഹാഡി എന്ന നടന്റെ പ്രകടന മികവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.