എം-സോണ് റിലീസ് – 2370
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
2005-ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ സംവിധനത്തിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്, വാർ ഓഫ് ദി വേൾഡ്സ്.
കഥാനായകനായ റെയ് ഫെറിയർ, ഭാര്യയുമായി വേർപ്പിരിഞ്ഞാണ് കഴിയുന്നത്. വേർപ്പെട്ട് ജീവിക്കുന്നവരണെങ്കിലും സൗഹൃദപരമായി അവർ നല്ല അടുപ്പമാണ്. ഒരു നിശ്ചിത കാലവധിക്ക് ശേഷം മക്കളെ നോക്കാനുള്ള അവകാശം റെയ്ക്ക് ആണ്.
അങ്ങനെ മക്കളെ റെയുടെ അടുത്തേക്ക് കൊണ്ടെത്തിക്കുന്നതും, റെയുടെ നിലവിലെ അവസ്ഥയുടെ വ്യക്തമായ ചിത്രം വരച്ച് കാണിക്കുകയുമൊക്കെയാണ് സിനിമയുടെ ആദ്യ കുറച്ചു മിനിറ്റുകൾ.
എത്ര ശ്രമിച്ചിട്ടും തന്റെ മക്കളുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാൻ പറ്റാത്ത അച്ഛനാണ് റെയ്. അങ്ങനെ ഇരിക്കുമ്പോളാണ് പതിവില്ലാത്ത കാലാവസ്ഥയ്ക്ക് വ്യതിയാനം ഉണ്ടാക്കുന്നത്. ആദ്യം ജനങ്ങൾ അത് അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ശക്തമായ ഇടിമിന്നൽ കൂടെ തുടങ്ങിയതോടെ എല്ലാവരും പരിഭ്രാന്തരായി. എന്നാൽ ഇതൊക്കെ അധികം നേരം നീണ്ട് നിന്നില്ല, എല്ലാം ശാന്തമായി എന്ന് വിചാരിച്ച് ആളുകൾ ഒന്ന് സമാധാനിച്ച് വരുമ്പോഴാണ് റോഡിൽ ഇടിമിന്നൽ ഉണ്ടാക്കിയ വിടവിൽ കൂടി ഒരുതരം ജീവികൾ പുറത്തേക്ക് വരുന്നതും അവ മനുഷ്യരാശിയെ നശിപ്പിക്കാൻ തുടങ്ങുന്നതും. പിന്നീട് അങ്ങോട്ട് ഈ ജീവികളിൽ നിന്നുള്ള ജനങ്ങളുടെ അതിജീവനാമാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.
ടോം ക്രൂസാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ചലഞ്ചിങ് റോൾ ഒന്നുമല്ലായിരുന്നെങ്കിലും നല്ല രീതിയിൽ തന്നെ ടോം തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും എടുത്തു പറയേണ്ടത് സ്പിൽബെർഗ്ഗിന്റെ മേക്കിങ് ആണ്, മേക്കിങ് കൊണ്ട് മാത്രം ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അല്പം എൻഗേജിങ് ആയി തന്നെ മുന്നോട്ട് പോകുന്നുണ്ട്.