Warrior Season 1
വാരിയർ സീസൺ 1 (2019)

എംസോൺ റിലീസ് – 2933

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Tropper Ink Productions
പരിഭാഷ: അജിത് രാജ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

11966 Downloads

IMDb

8.4/10

നായകനായി അഭിനയിക്കാൻ ബ്രൂസ്‌ലി എഴുതി തയ്യാറാക്കിയ രചനകളിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം മകളായ ഷാനൻ ലീ കണ്ടെത്തിയ എഴുത്തുകൾ വെച്ചാണ് “വാരിയർ” എന്ന സീരീസ് നിർമിച്ചിരിക്കുന്നത്.

തനിക്ക് നഷ്ടപ്പെട്ടുപോയ ഒരാളെ കണ്ടെത്താനായി ചൈനയിൽ നിന്നും സാൻഫ്രാൻസിസികോയിലെ ചൈനാടൗണിലേക്ക് എത്തുന്ന നായകനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്.

അക്കാലത്ത് അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തെയും രാഷ്ട്രീയത്തെയും എല്ലാം മികച്ചരീതിയിൽ അവതരിപ്പിക്കാൻ ഈ സീരീസിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന ആക്ഷനും വയലൻസുമെല്ലാം ചേർന്ന മികച്ചൊരു സീരീസാണ് “വാരിയർ.”