Watchmen
വാച്ച്മെൻ (2019)

എംസോൺ റിലീസ് – 3081

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Paramount Television
പരിഭാഷ: പ്രശോഭ് പി.സി, രാഹുൽ രാജ്
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Download

3056 Downloads

IMDb

8.2/10

അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപകൽപന ചെയ്ത വിഖ്യാതമായ ഡി.സി കോമിക് അടിസ്ഥാനമാക്കി HBO നിർമിച്ച ലിമിറ്റഡ് സീരീസാണ് ‘വാച്ച്മെൻ‘. ഇരുപതാം നൂറ്റാണ്ടിന്റെ ‘അപരചരിത്രത്തിലാണ്’ കഥ നടക്കുന്നത്. ഒരിക്കൽ ഹീറോകളായി കണക്കാക്കിയിരുന്ന മുഖംമൂടി ധരിച്ചിരുന്ന വിജിലാന്റികളെ, അവരുടെ അതിരുകടന്ന അന്വേഷണരീതികൾ കാരണം ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് സുപ്രീമസിസ്റ്റുകളുടെ സംഘടനയായ ‘സെവൻത് കാവൽറി’ കറുത്തവർഗ്ഗക്കാർക്കെതിരെ ആക്രമണം അഴിച്ചുവിടുമ്പോൾ പഴയ നിയമം റദ്ദാക്കാനും ‘വാച്ച്മെൻ’ പുനഃസ്ഥാപിക്കാനും ഗവൺമെന്റ് നിർബന്ധിതരാവുന്നു. കാവൽറിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം മറ്റൊരു ഡിമെൻഷനിൽ നിന്ന് പുതിയ ഭീഷണികൾ അവരെത്തേടിയെത്തുന്നു. ശരിക്കും അരാണ് കാവൽറി? ഭൂമിക്ക് പുറത്തുനിന്ന് അവരെ വേട്ടയാടുന്നതാരാണ്? എല്ലാത്തിലുമുപരി, വാച്ച്മെന്നിനെ നിയന്ത്രിക്കാൻ ഇനിയാരുണ്ട്?!

2009-ൽ സാക്ക് സ്നൈഡറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാച്ച്മെൻ എന്ന ചലച്ചിത്രവുമായി സീരീസിന്റെ പ്ലോട്ടിന് നേരിട്ട് ബന്ധമില്ല.