Wednesday Season 1
വെനസ്ഡേ സീസൺ 1 (2022)

എംസോൺ റിലീസ് – 3136

Download

25812 Downloads

IMDb

8.1/10

ആഡംസ് ഫാമിലിയെന്ന കിറുക്കൻകുടുംബത്തിലെ കടുപ്പക്കാരി വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം നിമിത്തം അമാനുഷികവിദ്യാർത്ഥികൾ പഠിക്കുന്ന നെവർമോർ എന്ന അക്കാദമിയിൽ ചേരേണ്ടിവരുന്നു. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ആ പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന തുടർക്കൊലയാളിയായ ഒരു ഭീകരജീവിയായിരുന്നു.

നാൾക്കുനാൾ തെളിഞ്ഞുവരുന്ന സ്വന്തം അതീന്ദ്രിയശക്തിയെയും, സ്വതസിദ്ധമായ അന്വേഷണബുദ്ധിയെയും, പല്ലും നഖവുമാക്കി വെനസ്ഡേ ആ മോൺസ്റ്ററിനെതിരെ കളത്തിലിറങ്ങുന്നു. ആ നിഗൂഢതയ്ക്കൊപ്പം അവൾക്ക് ചുരുളഴിക്കേണ്ടത് പതിറ്റാണ്ടുകൾക്കപ്പുറം നെവർമോറിൽ നടന്ന, ഒരു ഗോഥിക്ക് കൊലപാതകരഹസ്യം കൂടിയാണ്!