Wonder Woman
വണ്ടർ വുമൺ (2017)

എംസോൺ റിലീസ് – 617

Download

7195 Downloads

IMDb

7.3/10

സ്ത്രീകൾ മാത്രമുള്ള തെമിസ്കീറ എന്നറിയപ്പെടുന്ന ദ്വീപിലാണ് കഥ തുടങ്ങുന്നത്. ആമസോണിയർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അവിടുത്തെ ഒരേയൊരു പെൺകുഞ്ഞാണ് ഡയാന പ്രിൻസ്.

ഒരു ദിവസം, സ്റ്റീവ് ട്രെവർ എന്ന ചെറുപ്പക്കാരൻ വിമാനം തകർന്ന് ആ ദ്വീപിലേക്ക് വന്ന് പതിച്ചു. സ്റ്റീവിൽ നിന്നും പുറം ലോകം വലിയൊരു യുദ്ധത്തെ നേരിടുകയാണെന്ന സത്യം ആമസോണിയർ അറിയുന്നു. തങ്ങളുടെ ലോകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് പുറംലോകത്തെ യുദ്ധത്തിന് കാരണമെന്ന് കരുതി ഡയാന ആ യുവാവിനോപ്പം ലണ്ടനിലേക്ക് വരുകയും, തുടർന്ന് നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.