Zack Snyder’s Justice League
സാക്ക് സ്‌നൈഡർസ് ജസ്റ്റിസ് ലീഗ് (2021)

എംസോൺ റിലീസ് – 2474

Download

48355 Downloads

IMDb

7.9/10

2016ലെ “ബാറ്റ്മാന്‍ V സൂപ്പര്‍മാന്‍” സിനിമയിലെ സംഭവങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ പണ്ട് നഷ്ടമായ 3 മദര്‍ ബോക്സുകള്‍ എന്ന വസ്തുക്കള്‍ തേടി സ്റ്റെപ്പന്‍വുള്‍ഫ് എന്ന അന്യഗ്രഹ വില്ലന്‍ വരുന്നു. അവ കണ്ടെത്തി ഭൂമി മുഴുവന്‍ നശിപ്പിച്ചു സ്വന്തമാക്കുകയാണ് അവന്റെ ലക്ഷ്യം. പക്ഷേ, യഥാര്‍ത്ഥത്തില്‍ സ്റ്റെപ്പന്‍വുള്‍ഫ് വെറുമൊരു കിങ്കരന്‍ മാത്രമായിരുന്നു.

ഈ ആക്രമണം മുന്നില്‍ കണ്ട, സൂപ്പര്‍മാന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തികള്‍ കണ്ട് മാനാവികതയില്‍ വിശ്വാസം വീണ്ടെടുത്ത ബാറ്റ്മാന്‍ ഈ വില്ലനും, അവന്റെ സൈന്യത്തെയും നേരിടാന്‍ ലോകത്തിലെ ഏറ്റവും ശക്തിയുള്ള സൂപ്പര്‍ ഹീറോകളെ (ഫ്ലാഷ്, അക്വാമാന്‍, വണ്ടര്‍ വുമണ്‍, സൈബോര്‍ഗ്) അണിനിരത്തുന്നു. ഈ ഹീറോകള്‍ അവരുടെ ദൗത്യത്തില്‍ വിജയിക്കുമോ? സ്റ്റെപ്പന്‍വുള്‍ഫ് ആരെയാണ് സേവിക്കുന്നത്? ഇതെല്ലാമറിയാന്‍ സിനിമ കാണുക.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
DC Extended Universe (DCEU) ഫ്രാഞ്ചൈസിലെ മറ്റ് സബ്ടൈറ്റിലുകൾ

അക്വാമാൻ (2018)