Drifting Clouds
ഡ്രിഫ്റ്റിങ് ക്ലൗഡ്സ്‍ (1996)

എംസോൺ റിലീസ് – 3367

ഭാഷ: ഫിന്നിഷ്
സംവിധാനം: Aki Kaurismäki
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: കോമഡി, ഡ്രാമ
IMDb

7.6/10

Movie

N/A

വിഖ്യാത ഫിന്നിഷ് സംവിധായകന്‍ ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ഫിന്നിഷ് കോമഡി ഡ്രാമ ചിത്രമാണ്. 1996-ല്‍ പുറത്തിറങ്ങിയ “ഡ്രിഫ്റ്റിങ് ക്ലൗഡ്സ്‍”

ഹെഡ് വെയിറ്ററായ ഇലോണയും, ട്രാം ഡ്രൈവറായ ലൗറിയും ഹോട്ടല്‍ ഹെല്‍സിങ്കിയില്‍ ജീവിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമാണ്. സാമ്പത്തിക മാന്ദ്യം കാരണം രണ്ടുപേര്‍ക്കും അവരുടെ ജോലി നഷ്ടമാവുന്നു. ശേഷം, അവര്‍ പുതിയൊരു ജോലി തേടുന്നതും, അതിനിടയില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മറ്റുള്ള കൗറിസ്മാകി ചിത്രങ്ങള്‍ പോലെ ഈ സിനിമയില്‍ ഉടനീളം കൗറിസ്മാകിയുടെ സ്വതസിദ്ധമായ ആഖ്യാനശൈലിയും, കറുത്ത ഹാസ്യവും കാണാന്‍ സാധിക്കും.