La Belle et la Bête
ല ബെൽ എ ല ബെറ്റ് (1946)

എംസോൺ റിലീസ് – 3374

Download

380 Downloads

IMDb

7.9/10

Movie

N/A

1946-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് “ല ബെല്‍ എ ല ബെറ്റ്.” “ബ്യൂട്ടി ആന്‍ഡ്‌ ദ ബീസ്റ്റ്” എന്ന പ്രസിദ്ധമായ ഫ്രഞ്ച് മുത്തശ്ശി കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോന്‍ കോക്ക്റ്റോയാണ്.

ഫ്രാന്‍സിലെ ഒരു വ്യാപാരിയുടെ മക്കളാണ് ബെല്ലും അവളുടെ സഹോദരങ്ങളും. ഒരിക്കല്‍ വീട്ടിലേക്ക് തിരിച്ച് മടങ്ങുന്ന വേളയില്‍ വ്യാപാരി ഒരു മാന്ത്രിക കോട്ടയില്‍ എത്തുന്നു. ആ കോട്ടയുടെ പൂന്തോട്ടത്തില്‍ നിന്നും ഒരു റോസാപ്പൂ അദ്ദേഹം പറിക്കുന്ന വേളയില്‍ ഒരു രാക്ഷസന്‍ പ്രത്യക്ഷപ്പെട്ട് ഈ പൂവ് പറിച്ചതിന് പകരമായി തന്റെ മക്കളില്‍ ഒരുവളെ ഈ കോട്ടയിലേക്ക് അയക്കണമെന്ന് പറയുന്നു. തിരിച്ച് വീട്ടിലെത്തിയ അച്ഛനില്‍ നിന്നും ഈ കാര്യമറിയുന്ന ബെല്‍ ആരുമറിയാതെ കോട്ടയിലേക്ക് പുറപ്പെടുന്നു.