La Treve Season 01
ലാ ട്രേവ് സീസൺ 01 (2016)

എംസോൺ റിലീസ് – 2789

Subtitle

1470 Downloads

IMDb

7.6/10

പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ ശവശരീരം കണ്ടെത്തുന്നു. എല്ലാവരും ആ മരണം ഒരു ആത്മഹത്യയാണെന്ന് വിലയിരുത്തുന്നു. പക്ഷേ പീറ്റേർസ് അതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നു. പീറ്റേർസും യുവ പോലീസ് ഉദ്യോഗസ്ഥനായ സെബാസ്റ്റ്യൻ ഡ്രമ്മറും കൂടെ അന്വേഷണമാരംഭിക്കുന്നു. ഇതിനോടൊപ്പം അവിടെ ഒരു ഡാം കം റിസർവോയർ നിർമ്മിക്കുന്നതിന് വേണ്ടി കർഷകരുടെ ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് വലിയൊരു അഴിമതിയും നടക്കുന്നുണ്ട്. പീറ്റേർസിന്റെയും ഡ്രമ്മറുടെയും അന്വേഷണത്തിൽ ദ്രിസ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്ലബ്ബ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന വലിയൊരു വാതുവെപ്പ് ക്രിമിനൽ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങുന്നു. ഓരോ എപ്പിസോഡിലും സസ്പെൻസും ട്വിസ്റ്റും എല്ലാമുള്ള പതിഞ്ഞ താളത്തിലുള്ള ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ലാ ട്രേവ്.